മോണ്‍റൊ(ലൂസിയാന): ലൂസിയാന വെസ്റ്റ് മോണ്‍റൊയിലുള്ള പെറ്റ് ഹോട്ടലിലെ

ജീവനക്കാരി ലോറ വില്യംസ് റെ പിറ്റ്ബുളിന്റെ ആക്രമണത്തില്‍ ജനുവരി 9 ചൊവ്വാഴ്ച രാത്രി കൊല്ലപ്പെട്ടതായി ത്വചിത്ത പാരിഷ് ഷെറിഫ് ഓഫീസ് അറിയിച്ചു.

സ്മിത്ത് സ്ട്രീറ്റിലുള്ള ഹാപ്പി ഹൗസ് ഹോട്ടലിലെത്തിയ അമ്പതു പൗണ്ടു തൂക്കമുള്ള പിറ്റ്ബുളാണ് ലോറയെ ആക്രമിച്ചത്. അഞ്ചു കുട്ടികളുടെ മാതാവാണ് ലോറ.

ഇത്തരമൊരു സംഭവം ആദ്യമായാണ് സംഭവിക്കുന്നതെന്ന് ഹോട്ടല്‍ ഉടമസ്ഥന്‍ പറഞ്ഞു. പിറ്റ്ബുളിനു പെട്ടെന്നു പ്രകോപനം ഉണ്ടാകുന്നതിനുള്ള കാരണം വ്യക്തമല്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സംഭവസ്ഥലത്തു പോലീസ് കുതിച്ചെത്തിയെങ്കിലും മാരകമായ മുറിവേറ്റ ലോറ സംഭവസ്ഥലത്തു വെച്ചു തന്നെ മരിച്ചിരുന്നു.

നായയെ പിന്നീട് അനിമല്‍ കണ്‍ട്രോള്‍ ഏറ്റെടുത്തതായി ഷെറിഫ് ഓഫീസ് അറിയിച്ചു.

വളര്‍ത്തുമൃഗങ്ങള്‍ പ്രത്യേകിച്ചു പിറ്റ്ബുള്‍ വര്‍ഗത്തിലുള്ള വലിയയിനം നായകള്‍ എപ്പോള്‍ പ്രകോപിതരാകും എന്ന് മനസ്സിലാക്കുക അസാധ്യമാകയാല്‍ വളരെ ശ്രദ്ധയോടെയായിരിക്കുന്നു. ഇവയുമായി ഇടപഴകാന്‍ എന്ന താക്കീതാണ് ഇത്തരം സംഭവങ്ങള്‍ നല്‍കുന്നത്.

പി.പി. ചെറിയാന്‍

Related News

Go to top