വാഷിംഗ്ടണ്‍ ഡി.സി.: ഇന്ത്യന്‍ അമേരിക്കന്‍ വംശജയും, കാലിഫോര്‍ണിയായില്‍

നിന്നുള്ള ഡമോക്രാറ്റിക്ക് സെനറ്ററുമായ കമല ഹാരിസിനെ(53) സെനറ്റ് ജുഡീഷ്യറി കമ്മറ്റിയിലേക്ക് നോമിനേറ്റ് ചെയ്തതായി പത്രകുറിപ്പില്‍ അറിയിച്ചു.

ഹോംലാന്റ് സെക്യൂരിറ്റി ആന്റ് ഗവണ്‍മെന്റ് അഫയേഴ്സ് കമ്മിറ്റി അംഗമായും കമല പ്രവര്‍ത്തിക്കുന്നു.

സാന്‍ഫ്രാന്‍സിസ്ക്കൊ മുന്‍ ഡിസ്ട്രിക്റ്റ് അറ്റോര്‍ണി, കാലിഫോര്‍ണിയ അറ്റോര്‍ണി ജനറല്‍ എന്നീ നിലകളില്‍ പരിചയ സമ്പന്നയായ കമല, യു.എസ്. കോണ്‍ഗ്രസ്സില്‍ അറ്റോര്‍ണി ജനറലായ ജെഫ് സെഷന്റെ രൂക്ഷ വിമര്‍ശകയായിരുന്നു.

ഇത്രയും ഉന്നതമായ കമ്മിറ്റികളില്‍ പ്രവര്‍ത്തിക്കാന്‍ അവസരം ലഭിച്ചതില്‍ അതീവ കൃതാര്‍ത്ഥയാണെന്ന് കമലയുടെ പ്രസ്താവനയില്‍ പറയുന്നു.

കമല ഹാരിസിനൊപ്പം ന്യൂജേഴ്സിയില്‍ നിന്നുള്ള ഡമോക്രാറ്റ് സെനറ്റര്‍ കോറി ബുക്കറേയും സെനറ്റ് ജുഡീഷ്യറി കമ്മിറ്റിയില്‍ അംഗമാക്കിയിട്ടുണ്ട്. യു.എസ്. സെനറ്റിലെ കാലിഫോര്‍ണിയായില്‍ നിന്നുള്ള ഏറ്റവും ജൂനിയറായ അംഗം കൂടിയാണ് കമല.

പി.പി. ചെറിയാന്‍

 

Related News

Go to top