ന്യുയോര്‍ക്ക് : ന്യുയോര്‍ക്ക് പൊലീസ് ഡിപ്പാര്‍ട്ട്‌മെന്റില്‍ ജോലി ചെയ്യുന്ന

മുസ്ലിം മത വിശ്വാസികളായ പൊലീസുകാര്‍ക്ക് താടിവളര്‍ത്തുന്നതിന് അനുമതി.

ഒരു മില്ലി മീറ്റര്‍ കൂടുതല്‍ താടി വളര്‍ത്തിയതിനു ജോലിയില്‍ നിന്നും സസ്‌പെന്റ് ചെയ്ത മസൂദ് സയ്യദ് ന്യുയോര്‍ക്ക് സിറ്റി സിവില്‍ റൈറ്റ്‌സ് ലംഘനം നടത്തി എന്നാരോപിച്ചു ഫയല്‍ ചെയ്ത ലൊ സ്യൂട്ടിന്മേലാണ് ധാരണയായത്. 2016 ജൂണിലാണ് മസൂദ് ലൊ സ്യൂട്ട് ഫയല്‍ ചെയ്തത്.

നൊ ബിയേര്‍ഡ് എന്ന റൂള്‍ മത വിശ്വാസത്തിന്റെ പേരില്‍ ഒഴിവാക്കി കിട്ടുന്നതിന് മന്‍ഹാട്ടന്‍ ഫെഡറല്‍ കോടതിയിലാണ് കേസ് വിചാരണയ്‌ക്കെടുത്തത്. കോടതിയില്‍ കേസ് ഫയല്‍ ചെയ്തതിനെ തുടര്‍ന്ന് മസൂദിന്റെ സസ്‌പെന്‍ഷന്‍ പിന്‍വലിച്ചു ജോലിയില്‍ പ്രവേശിപ്പിച്ചിരുന്നു. പുതിയ നയം അനുസരിച്ചു മതവിശ്വാസത്തിനു വിധേയമായി ഒന്നര ഇഞ്ചുവരെ താടി നീട്ടി വളര്‍ത്തുന്നതിനാണ് അനുമതി നല്‍കിയിരിക്കുന്നത്. ന്യുയോര്‍ക്ക് സിറ്റി പൊലീസ് ഡിപ്പാര്‍ട്ട്‌മെന്റ് ടര്‍ബന്‍ ധരിക്കുന്നതിനുള്ള അനുമതി സിക്ക് പൊലീസിനും ഇതിനു മുമ്പ് നല്‍കിയിരുന്നു.

പി. പി. ചെറിയാന്‍

Related News

Go to top