ഹ്യൂസ്റ്റണ്‍: മലയാളി അസ്സോസിയേഷന്‍ ഓഫ് ഗ്രേറ്റര്‍ ഹ്യൂസ്റ്റന്റെ

മുന്‍ പ്രസിഡന്റും, ഫൊക്കാന മുന്‍ വൈസ് പ്രസിഡന്റുമായ  എബ്രഹാം ഈപ്പന്‍ ഫൊക്കാനയുടെ 2018-2020 ലേക്കുള്ള ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്ക് മത്സരിക്കുന്നു.

കഴിഞ്ഞ കുറെ വര്‍ഷങ്ങളായി ഫൊക്കാനയുടെ സജീവ പ്രവര്‍ത്തകനായ അദ്ദേഹം 2012-ല്‍ ഹ്യൂസ്റ്റനില്‍ നടന്ന ഫൊക്കാന  കണ്‍വന്‍ഷന്‍റെ ചെയര്‍മാനായും സേവനമനുഷ്ടിച്ചിട്ടുണ്ട്‌. 

അമേരിക്കയിലെ ഏറ്റവും വലിയ മലയാളി സംഘടനകളിലൊന്നായ മലയാളി അസ്സോസിയേഷന്‍ ഓഫ് ഗ്രേറ്റര്‍ ഹ്യൂസ്റ്റന്‍ (മാഗ്)  പ്രസിഡന്റായി രണ്ടു പ്രാവശ്യം(2006, 2016) തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. ഇപ്പോള്‍ മാഗിന്‍റെ ട്രസ്റ്റീ ബോര്‍ഡ് അംഗവും, ഫൊക്കാന  നാഷണല്‍ കമ്മിറ്റി അംഗവുമാണ്.

മൊയ്തീന്‍ പുത്തന്‍‌ചിറ

Related News

Go to top