ന്യൂയോര്‍ക്ക്: വെസ്റ്റ്ചെസ്റ്റര്‍ വൈസ്മെന്‍ ക്ലബ്ബിന്റെ ഒന്നാം

വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി പ്രഖ്യാപിച്ച ഓഖി ദുരിതാശ്വാസ ഫണ്ട്, തിരുവല്ല വൈ.എം.സി.എ.യില്‍ നടന്ന ചടങ്ങില്‍ വച്ച്, ക്ലബ് ട്രഷറര്‍ ഷാജി സഖറിയ, കേരള ജലവിഭവ വകുപ്പ് മന്ത്രി മാത്യു.റ്റി.തോമസിന് കൈമാറി.വൈസ്മെന്‍ ക്ലബ്ബ് നടത്തുന്ന ജീവകാരുണ്യ പ്രവര്‍ത്തനങ്ങളെ മന്ത്രി അഭിനന്ദിച്ചു. വൈസ്മെന്‍ ക്ലബ്ബിന്റെ പ്രവര്‍ത്തനങ്ങള്‍ മറ്റു സംഘടനകള്‍ക്ക് മാതൃകയാണെന്നും, മന്ത്രി മാത്യു റ്റി. തോമസ് പറഞ്ഞു. 

ചടങ്ങില്‍ വൈ.എം.സി.എ. പ്രസിഡന്റ് ജോണ്‍ മാത്യു സെക്രട്ടറി എബ്രഹാം വര്‍ഗീസ്, ജോസി സെബാസ്റ്റിയന്‍, അഡ്വ.വര്‍ഗീസ് മാമ്മന്‍ എന്നിവര്‍ പ്രസംഗിച്ചു.കഴിഞ്ഞ ഡിസംബര്‍ 30-ാം തീയതി നടന്ന ഒന്നാം വാര്‍ഷികാഘോഷ ചടങ്ങില്‍ വച്ച് പ്രസിഡന്റ് ജോസഫ് കാഞ്ഞമലയാണ്, ഓഖി ദുരിതത്തില്‍പ്പെട്ടവരെ സഹായിക്കുന്നതിനായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക്, വൈസ്മെന്‍ ക്ലബ്ബിന്റെ ഓഖി ദുരിതാശ്വാസ ഫണ്ട് പ്രഖ്യാപിച്ചത്. 

ഇതു കൂടാതെ, ഫാ.ഡേവിസ് ചിറമേല്‍ നേതൃത്വം നല്‍കുന്ന 'കിഡ്നി ഫെഡറേഷന്‍ ഓഫ് ഇന്‍ഡ്യ' നടത്തുന്ന പ്രവര്‍ത്തനങ്ങളെ സഹായിക്കുന്നതിനായി, 'വണ്‍ ഡോളര്‍ റെവല്യൂഷന്‍' പദ്ധതിയും കഴിഞ്ഞ ഒരു വര്‍ഷമായി നടന്നുവരുന്നു. അതിന്റെ ഭാഗമായി ക്ലബ്ബ് അംഗങ്ങള്‍ ആഴ്ചയില്‍ ഒരു ഡോളര്‍ വച്ച് സംഭരിച്ച്, വര്‍ഷാവസാനം അമ്പത്തിമൂന്ന് ഡോളര്‍ ക്ലബ്ബിന് നല്‍കുന്നു. ഇങ്ങനെ ഓരോ അംഗവും തരുന്ന തുകകള്‍ ഏകോപിപ്പിച്ച്, കിഡ്നി ഫെഡറേഷന് കൈമാറും. 

വൈസ്മെന്‍ ക്ലബ്ബിന്റെ ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ക്ക് ഷോളി കുമ്പിളുവേലി, ഷിനു ജോസഫ് എന്നിവരാണ് നേതൃത്വം നല്‍കുന്നത്.വെസ്റ്റ്ചെസ്റ്റര്‍ വൈസ്മെന്‍ ക്ലബ്ബ് നടത്തിവരുന്ന വിവിധ പ്രവര്‍ത്തനങ്ങളെ റീജണല്‍ ഡയറക്ടര്‍ മാത്യു ചാമക്കാല അഭിനന്ദിച്ചു.പ്രസിഡന്റ് ജോസഫ് കാഞ്ഞമലയുടെ നേതൃത്വത്തില്‍, വിവിധ പ്രവര്‍ത്തനങ്ങള്‍ക്ക്, എഡ്വിന്‍ കാത്തി, ഷാജി സഖറിയ, ജോഷി തെള്ളിയാങ്കല്‍, ഷൈജു കളത്തില്‍, ജിം ജോര്‍ജ്, ജോസ് ഞാറകുന്നേല്‍, സ്വപ്ന മലയില്‍, മിനി മുട്ടപ്പള്ളി, ലിസാ ജോളി, കെ.കെ. ജോണ്‍സണ്‍, ജോസ് മലയില്‍, റോയി മാണി, ഷാനു ജോസഫ്, ബെന്നി മുട്ടപ്പള്ളി തുടങ്ങിയവര്‍ നേതൃത്വം നല്‍കിവരുന്നു. 

വെസ്റ്റ്ചെസ്റ്റര്‍ വൈസ്മെന്‍ ക്ലബ്ബിന്റെ പ്രവര്‍ത്തനങ്ങളെപ്പറ്റി കൂടുതല്‍ അറിയുവാന്‍ താഴെ പറയുന്ന നമ്പരില്‍ ബന്ധപ്പെടുക.ജോസഫ് കാഞ്ഞമല: 917 596 2119.

ഷോളി കുമ്പിളുവേലി

Related News

Go to top