ന്യൂജേഴ്‌സി:  ജൂലൈയിൽ  നടത്തുന്ന  ഫിലഡൽഫിയ  കൺവൻഷനോടനുബന്ധിച്ചു

  2018-2020 കാലയളവിലെ  ഫൊക്കാന തിരഞ്ഞെടുപ്പിൽ പ്രസിഡന്റ് സ്ഥാനാർഥിയായ  മാധവൻ ബി നായർക്ക് ശക്തമായ പിന്തുണ നൽകുന്നതായി ന്യൂജേഴ്‌സിയിലെ പ്രമുഖ സംഘടനകളായ  മഞ്ച്, നാമം, കെ സി എഫ് ഭാരവാഹികൾ സംയുക്തമായി പ്രസ്താവിച്ചു. 

സാമൂഹ്യ, സാസ്‌കാരിക, വ്യവസായ മേഖലകളിൽ  വർഷങ്ങളുടെ പ്രവർത്തനപാടവവും വിജയവും കൈമുതലായുള്ള മാധവൻ നായർ പ്രസിഡന്റ് സ്ഥാനത്തേയ്ക്ക് വരുന്നതിലൂടെ  ഫൊക്കാന ശക്തിപ്പെടുമെന്നും നോർത്ത് അമേരിക്കയിലെ  മലയാളികളുടെ ഉന്നമനത്തിനായി ഒറ്റക്കെട്ടായി  പ്രവർത്തിക്കുമെന്നും  മഞ്ച് വക്താവ്  സജിമോൻ ആന്റണി, നാമം പ്രസിഡന്റ് മാലിനി നായർ , കെ സി എഫ് പ്രസിഡന്റ്  കോശി കുരുവിള  എന്നിവർ പറഞ്ഞു.  മാധവൻ നായരുടെ നേതൃത്വത്തിൽ ഫൊക്കാനയ്ക്കു ന്യൂജേഴ്സിയിൽ ഒരു ആസ്ഥാനവും  2020ഇൽ  മികച്ച ഒരു കൺവൻഷനുമാണ്  ലക്ഷ്യമിടുന്നത്.     

കഴിഞ്ഞ ഫൊക്കാന തിരെഞ്ഞെടുപ്പിൽ മാധവൻ നായരുടെ ടീം വിജയിച്ചിരിന്നുവെങ്കിലും നിലവിലെ പ്രസിഡന്റ്  തമ്പി ചാക്കോയ്ക്ക് വേണ്ടി അദ്ദ്ദേഹം സ്ഥാനാർത്ഥിത്വത്തിൽ നിന്നും  പിന്മാറി  ഫൊക്കാനയിൽ ഐക്യം നിലനിർത്തി. അടുത്ത കാലയളവിലെ പ്രസിഡന്റ്  മാധവൻ നായരായിരിക്കും എന്ന ധാരണയിൽ  ഫൊക്കാന നേതാക്കൾ എത്തിച്ചേർന്നു.   

ഫിലഡൽഫിയ അന്തർദേശീയ കൺവൻഷൻ  ഏറ്റവും മികച്ച രീതിയിൽ നടത്തുവാൻ വേണ്ടിയുള്ള  ചിട്ടയായ പ്രവർത്തനങ്ങൾക്ക് ചുക്കാൻ പിടിക്കുന്നത്  കൺവൻഷൻ ചെയർമാനായ  മാധവൻ ബി നായരാണ്. കുടുംബങ്ങൾക്കും, കുട്ടികൾക്കും,യുവജനങ്ങൾക്കും  മുൻ‌തൂക്കം നൽകുന്ന കൺവൻഷനാണ് നടക്കുവാൻ പോകുന്നത്.  കൺവൻഷനു മുന്നോടിയായി യുവജനങ്ങൾ, കുട്ടികൾ എന്നിവർക്കായി നിരവധി മത്സരങ്ങൾ റീജിയൻ തലങ്ങളിൽ സംഘടിപ്പിക്കുകയും  നാഷണൽ കൺവൻഷൻ വേദിയിൽ അവരെ ആദരിക്കുകയും  ചെയ്യും.

ന്യൂജേഴ്‌സിയിലെ  സംഘടനകൾ തന്നിലർപ്പിച്ചിരിക്കുന്ന വിശ്വാസത്തിനും, ഉറച്ച പിന്തുണയ്ക്കും മാധവൻ ബി നായർ നന്ദി അറിയിച്ചു.   

Related News

Go to top