ഡാളസ്സ്: ഡാളസ്സ് ഫോര്‍ട്ട്വര്‍ത്ത് മെട്രോപ്ലെക്‌സിലെ ആയിരത്തോളം കുടുംബങ്ങള്‍

അംഗങ്ങളായുള്ള കേരള അസ്സോസിയേഷന്‍ ഓഫ് ഡാളസ് പൊതുയോഗം നടന്നു.ഫെബ്രുവരി 10 ശനിയാഴ്ച ഗാര്‍ലന്റ് ബെല്‍റ്റ് ലൈനിലുള്ള അസോസിയേഷന്‍ കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന പൊതുയോഗത്തില്‍ പ്രസിഡന്റ് ബാബു സി. മാത്യു അധ്യക്ഷത വഹിച്ചു. 

കഴിഞ്ഞ ഒരു വര്‍ഷത്തെ പ്രവര്‍ത്തനം വിജയകരമായി പൂര്‍ത്തീകരിക്കുന്നതിനു സഹകരിച്ച എല്ലാ ഭാരവാഹികള്‍ക്കും മെംബര്‍മാര്‍ക്കും പ്രസിഡന്റ് പ്രത്യേകം നന്ദി പറഞ്ഞു.ചാരിറ്റി പ്രവര്‍ത്തനങ്ങള്‍, കൈരളി പ്രസിദ്ധീകരണം, മലയാളം ക്ലാസ് എന്നിവ കേരള അസോസിയേഷന്റെ നേട്ടങ്ങളായി പ്രസിഡന്റ് ചൂണ്ടിക്കാട്ടി. തുടര്‍ന്ന് വാര്‍ഷിക പ്രവര്‍ത്തന റിപ്പോര്‍ട്ട് സെക്രട്ടറി റോയ് കൊടുവത്ത് അവതരിപ്പിച്ചു. വരവ് ചെലവു കണക്കുകള്‍ ജോയിന്റ് ട്രഷറര്‍ രാജീവ് മേനോനും അവതരിപ്പിച്ചു. 

ചര്‍ച്ചകള്‍ക്കും വിശദീകരണങ്ങള്‍ക്കു ശേഷം ഭേദഗതികളോടെ റിപ്പോര്‍ട്ടും കണക്കും ഐക്യകണ്‌ഠേനെ പാസ്സാക്കി.തുടര്‍ന്ന് 2018 ലെ ബഡ്ജറ്റ് ട്രഷറര്‍ പ്രദീപ് നാഗനൂലില്‍ അവതരിപ്പിച്ചു. പുതിയ വര്‍ഷത്തെ പ്രവര്‍ത്തനങ്ങളെക്കുറിച്ച് സെക്രട്ടറി ഡാനിയേല്‍ കുന്നേല്‍ വിശദീകരിച്ചു. പുതിയ പ്രസിഡന്റായി ചുമതലയേറ്റ റോയ് കൊടുവത്ത് കേരള അസോസിയേ ഷന്റെ തുടര്‍ന്നുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് എല്ലാവരുടേയും സഹകരണം അഭ്യര്‍ത്ഥിച്ചു. 

പീറ്റര്‍ നെറ്റൊ, സെബാസ്റ്റ്യന്‍ പ്രാകുഴി, രാജന്‍ മേപ്പുറം, അനശ്വര്‍ മാമ്പിള്ളി, ചെറിയാന്‍ ചൂരനാട്, ഐപ്പ് സ്കറിയ, തോമസ് വര്‍ഗീസ്, ദീപക് നായര്‍, സുരേഷ് അച്ചുതന്‍ തുടങ്ങിയവര്‍ ചര്‍ച്ചകളില്‍ പങ്കെടുത്തു.

 

പി.പി. ചെറിയാന്‍

Related News

Go to top