കേരളാ കോണ്‍ഗ്രസ് നേതാവും മുന്‍മന്ത്രിയുമായിരുന്ന ആര്‍ ബാലകൃഷ്ണപിള്ളയുടെ നിര്യാണത്തില്‍ യുഡിഎഫ് കണ്‍വീനര്‍ എംഎം ഹസ്സന്‍ അനുശോചിച്ചു.

പതിറ്റാണ്ടുകളായി കേരള രാഷ്ട്രീയത്തിലെ സജീവ സാന്നിധ്യമായിരുന്നു അദ്ദേഹം.ആര്‍ ബാലകൃഷ്ണപിള്ളയുടെ വിയോഗത്തിലൂടെ ദീര്‍ഘകാല രാഷ്ട്രീയ

M. M. Hassan

പാരമ്പര്യമുള്ള നേതാവിനെയാണ് നഷ്ട
മായത്.ഊര്‍ജസ്വലനായ നേതാവും പ്രഗത്ഭനായ ഭരണാധികാരിയും ആയിരുന്നു അദ്ദേഹം.മന്ത്രിസഭയില്‍ അദ്ദേഹത്തോടൊപ്പം പ്രവര്‍ത്തിക്കാന്‍ തനിക്ക് അവസരം ലഭിച്ചിട്ടുണ്ട്.അക്കാലയളവില്‍ അദ്ദേഹത്തില്‍ നിന്ന് ലഭിച്ച പ്രോത്സാഹനവും സ്‌നേഹ വാത്സല്യവും ഒരിക്കലും വിസ്മരിക്കാന്‍ കഴിയുന്നതല്ല.ദീര്‍ഘകാലം യുഡിഎഫിന്റെ ഭാഗമായി പ്രവര്‍ത്തിച്ച അദ്ദേഹം ഭരണരംഗത്ത് മികവ് കാട്ടിയിരുന്നെന്നും ഹസ്സന്‍ പറഞ്ഞു.

Leave Comment