ഇഷ്ടപ്പെടാത്ത അഭിപ്രായങ്ങള്‍ പറയുന്നവരെ നിശബ്ദരാക്കുവാനുള്ള മുഖ്യമന്ത്രിയുടെ ശ്രമം ജനാധിപത്യ സംവിധാനത്തിന് ഭൂഷണമല്ല : ഉമ്മന്‍ചാണ്ടി

             

ഇഷ്ടപ്പെടാത്ത അഭിപ്രായങ്ങള്‍ പറയുന്നവരെ
നിശബ്ദരാക്കുവാനുള്ള മുഖ്യമന്ത്രിയുടെ ശ്രമം
ജനാധിപത്യ സംവിധാനത്തിന് ഭൂഷണമല്ല:ഉമ്മന്‍ചാണ്ടി

തനിക്ക് ഇഷ്ടപ്പെടാത്ത അഭിപ്രായങ്ങള്‍ പറയുന്നവരെ കടന്നാക്രമിച്ച് നിശബ്ദരാക്കുവാനുള്ള മുഖ്യമന്ത്രിയുടെ ശ്രമങ്ങള്‍ ജനാധിപത്യ സംവിധാനത്തിന് ഭൂഷണമല്ലെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം ഉമ്മന്‍ചാണ്ടി.

തെരഞ്ഞെടുപ്പ് ദിവസം എന്‍എസ്എസ് ജനറല്‍ സെക്രട്ടറി നടത്തിയ അഭിപ്രായങ്ങളെ വിമര്‍ശിച്ച മുഖ്യമന്ത്രിയുടെ നടപടി അദ്ദേഹം വഹിക്കുന്ന പദവിക്ക് യോജിച്ചതാണോയെന്ന് അദ്ദേഹം അലോചിക്കുന്നത് നല്ലതാണ്.ശബരിമലയില്‍ ആചാരങ്ങളും അനുഷ്ഠാനങ്ങളും പൂര്‍ണ്ണമായും സംരക്ഷിക്കണമെന്ന എന്‍എസ്എസിന്റെ നിലപാട് എല്ലാക്കാലത്തും അവര്‍ സ്വീകരിച്ചിട്ടുള്ള നടപടികളുടെ ഭാഗമാണെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

error

Enjoy this blog? Please spread the word :)