തിങ്കളാഴ്ച ഡാലസില്‍ 455 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു ; എട്ട് മരണം – പി.പി. ചെറിയാന്‍

Picture

ഡാലസ് : ഡാലസ് കൗണ്ടിയില്‍ മേയ് 3 തിങ്കളാഴ്ച 455 പുതിയ കോവിഡ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. എട്ടു പേര്‍ കോവിഡിനെ തുടര്‍ന്നു മരിച്ചതായി ഡാലസ് കൗണ്ടി ആരോഗ്യവകുപ്പ് അധികൃതര്‍ പറഞ്ഞു. മരിച്ചവരില്‍ 50 മുതല്‍ 80 വയസ്സുവരെ പ്രായമുള്ളവര്‍ ഉള്‍പ്പെടുന്നു. ഇതോടെ ഡാളസ് കൗണ്ടിയില്‍ മാത്രം രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 299411 ആയി. മരണം 3908.

ഡാലസ് കൗണ്ടിയില്‍ വാക്‌സിനേഷന്‍ സ്വീകരിക്കുന്നവരുടെ എണ്ണത്തില്‍ കുറവ് വന്നതായും, എന്നിരുന്നാലും ആയിരകണക്കിനാളുകള്‍ വാക്‌സിനേഷന്‍ സ്വീകരിക്കുന്നുണ്ടെന്നും കൗണ്ടി ജഡ്ജി ജെങ്കിന്‍സ് വ്യക്തമാക്കി.

ഡാലസില്‍ പ്രതിദിനം ശരാശരി 240 പേര്‍ക്ക് കോവിഡ് സ്ഥിരീകരിക്കുന്നു. കഴിഞ്ഞ പതിനാലു ദിവസം ശരാശരി 263 പേര്‍ക്കാണു രോഗം സ്ഥിരീകരിച്ചത്. സംസ്ഥാന റിപ്പോര്‍ട്ടനുസരിച്ചു ഡാലസില്‍ ഇതുവരെ 1007476 പേര്‍ക്ക് കോവിഡ് ഒരു ഡോസ് വാക്‌സീന്‍ ലഭിച്ചതായി പറയുന്നു.

പൊതുവെ ടെക്‌സസില്‍ കോവിഡ് രോഗികളുടെ എണ്ണത്തില്‍ കുറവ് അനുഭവപ്പെടുന്നുണ്ട്. സംസ്ഥാനത്തു കോവിഡ് സ്ഥിരീകരിച്ചവര്‍ ഇതുവരെ 2889561പേരാണ്. ടെക്‌സസില്‍ ജനജീവിതം സാധാരണ നിലയിലേക്ക് മടങ്ങുകയാണ്

റിപ്പോർട്ട് : പി.പി.ചെറിയാന്‍

Leave Comment