പിഎംഎഫ് ഗ്ലോബല്‍ ചാരിറ്റി കണ്‍വീനര്‍ അജിത് കുമാറിന്റെ വേര്‍പാടില്‍ അനുശോചിച്ചു

Picture

ന്യൂയോര്‍ക് :പി എം എഫ് ഗ്ലോബല്‍ കമ്മിറ്റിയുടെ ചാരിറ്റി കണ്‍വീനര്‍ ശ്രീ എസ് അജിത് കുമാറിന്റെ ആകസ്മിക വേര്‍പാടില്‍ പ്രവാസി മലയാളി ഫെഡറേഷന്‍ ഗ്ലോബല്‍ സംഘടനയുടെ അനുശോചനം രേഖപെടുത്തി .

സമൂഹ സേവനത്തിനായ് തന്റെ ജീവിതത്തിന്റെ ഭൂരിഭാഗം സമയവും സ്വയംസമര്‍പ്പിച്ച കര്‍മ്മനിരതനായ ശ്രീ അജിത് കുമാര്‍ (അജിത്തേട്ടന്‍) തിരുപനന്തപുരത്തിന്റെ ഹൃദയ സ്പന്ദനം തൊട്ടറിഞ്ഞ വ്യക്തിത്വത്തിന് ഉടമയായിരുന്നു. പ്രിയപ്പെട്ടര്‍ക്കെല്ലാം തലസ്ഥാന നഗരിയുടെ ഏതാവശ്യത്തിനും എപ്പോഴും ആശ്രയിക്കാന്‍ ഒരു കൂടപ്പിറപ്പായ് ജേഷ്ഠ സഹോദരനായ് എന്നുമുണ്ടായിരുന്നു.

ആ വേര്‍പാട് താങ്ങാന്‍ അദ്ദേഹത്തിന്റെ മകള്‍ക്കും ഭാര്യയ്ക്കും സാധിക്കുകയില്ലന്നറിയാം. ആ കുടുംബത്തിന്റെ തീരാദു:ഖത്തില്‍ പി എം എഫ് പ്രസ്ഥാനവും പങ്ക് ചേരുന്നു. ആ മനുഷ്യസ്‌നേഹിക്ക് പ്രിയപ്പെട്ടവന് പ്രണാമം അര്‍പ്പിക്കുന്നു. ആ കുടുംബത്തെ സാന്ത്വനിപ്പിക്കുവാന്‍ പ്രിയ സുഹൃത്തുക്കള്‍ ഓരോരുത്തരും പരിശ്രമിക്കണമെന്നഭ്യര്‍ത്ഥിക്കുന്നു, ആ ദേഹവിയോഗത്തിലും അനാഥരായ കുടുംബത്തെ പ്രസ്ഥാനത്തിന്റെ സ്‌നേഹതണലില്‍ ചേര്‍ത്ത് നിര്‍ത്തുന്നു. ആ സഹോദരന്റെ വേര്‍പാടില്‍ പുഷ്പാഞ്ജലികള്‍ അര്‍പ്പിക്കുന്നതായി ഗ്ലോബല്‍ കമ്മിറ്റിക്കു വേണ്ടി പ്രസിഡന്റ് എം പി സലിം അറിയിച്ചു.

റിപ്പോര്‍ട്ട്: പി പി ചെറിയാന്‍   (ഗ്ലോബല്‍ മീഡിയ കോര്‍ഡിനേറ്റര്‍)

Leave a Reply

Your email address will not be published. Required fields are marked *

error

Enjoy this blog? Please spread the word :)