ഹാർഡ്‌വെയർ കം നെറ്റ്‌വർക്ക് ടെക്‌നീഷ്യൻ ഒഴിവ്

പരീക്ഷാഭവനിൽ ഹാർഡ്‌വെയർ കം നെറ്റ്‌വർക്ക് ടെക്‌നീഷ്യന്റെ ഒഴിവിലേക്ക് അപേക്ഷകൾ ക്ഷണിച്ചു.കേരള സർക്കാർ ടെക്‌നിക്കൽ ബോർഡ് അംഗീകരിച്ചിട്ടുള്ള പോളിടെക്‌നിക് ഡിപ്ലോമ ഇൻ കമ്പ്യൂട്ടർ ഹാർഡ്‌വെയർ മെയിന്റനൻസ് ആണ് വിദ്യാഭ്യാസ യോഗ്യത. അംഗീകൃത നെറ്റ്‌വർക്കിങ് കോഴ്‌സിലുള്ള സർട്ടിഫിക്കേഷൻ വേണം. കമ്പ്യൂട്ടർ ഹാർഡ്‌വെയർ മെയിന്റനൻസിലും നെറ്റ്‌വർക്കിങ്ങിലും മൂന്ന് വർഷത്തിൽ കുറയാത്ത പ്രവൃത്തി പരിചയം ആവശ്യമാണ്.

അപേക്ഷകൾ ഫുൾ ബയോഡേറ്റാ സഹിതം മേയ് 15ന് മുൻപ് ജോയിന്റ് കമ്മീഷണർ, പരീക്ഷാഭവൻ, പൂജപ്പുര എന്ന വിലാസത്തിൽ സമർപ്പിക്കണം. തപാലിൽ അയക്കുന്ന അപേക്ഷയുടെ സ്‌കാൻ ചെയ്ത കോപ്പി pareekshabhavandsection@gmail.com എന്ന ഇ-മെയിലിൽ കൂടി അയക്കണം. കൂടുതൽ വിവരങ്ങൾക്ക്: keralapareekshabhavan.in.

Leave a Reply

Your email address will not be published. Required fields are marked *

error

Enjoy this blog? Please spread the word :)