വലിയ മെത്രാപ്പോലീത്തയുടെ വിയോഗം ലോകമലയാളികളുടെ തീരാദുഖം: ഫൊക്കാന പ്രസിഡണ്ട് ജോര്‍ജി വര്‍ഗീസ്

Picture

ഫ്‌ളോറിഡ:കാലം ചെയ്ത മാര്‍ത്തോമ്മാ സഭ വലിയ മെത്രപൊലീത്ത ഡോ. ഫിലിപ്പോസ് മാര്‍ ക്രിസോസ്റ്റം വലിയ മെത്രാപ്പോലീത്തയുടെ ദേഹവിയോഗത്തില്‍ ഫൊക്കാന പ്രസിഡണ്ട് ജോര്‍ജി വര്‍ഗീസ് അനുശോചനം രേഖപ്പെടുത്തി. ഫൊക്കാനയുടെ ഏറ്റവും അടുത്ത സുഹൃത്തും ആത്മീയ ഗുരുവുമായിരുന്ന ഡോ. ക്രിസോസ്റ്റം മെത്രാപ്പോലീത്തയുമായി തനിക്ക് വ്യക്തിപരമായി തനിക്ക് അടുത്ത ബന്ധം ഉണ്ടായിരുന്നു. അദ്ദേഹം ജീവിച്ചിരുന്ന കാലഘട്ടത്തില്‍ താനും ജീവിച്ചിരുന്നു എന്ന് പറയുന്നതു തന്നെ ഏവര്‍ക്കും വലിയ അനുഗ്രഹമാണ്.

ഫൊക്കാനയുടെ നിരവധി നേതാക്കളുമായി അടുത്ത സ്‌നേഹ ബന്ധം പുലര്‍ത്തിയിരുന്ന നര്‍മത്തിന്റെ സഹയാത്രികനായിരുന്ന വലിയ തിരുമേനിയായിരുന്നു ഫൊക്കാനയുടെ ഫ്‌ലോറിഡ കണ്‍വെന്‍ഷനിലെ ചിരിയരങ്ങിലെ മുഖ്യാതിഥി. ഫ്‌ലോറിഡ കണ്‍വെന്‍ഷന്‍ ഉള്‍പ്പെടെ ഫൊക്കാനയുടെ നിരവധി കണ്‍വെന്‍ഷനുകളില്‍ പങ്കെടുത്തിട്ടുള്ള മാര്‍ ക്രിസോസ്റ്റം വലിയ തിരുമേനി അമേരിക്കയില്‍ സന്ദര്‍ശനം നടത്തുമ്പോഴെല്ലാം ഫൊക്കാനയിലെ നേതാക്കളുമായി കൂടിക്കാഴ്ച നടത്തുകയും സ്‌നേഹ സംഭാഷണത്തില്‍ ഏര്‍പ്പെടുകയും ചെയ്യുമായിരുന്നുവെന്ന് ജോര്‍ജി അനുശോചന സന്ദേശത്തില്‍ അനുസമരിച്ചു.

ഫൊക്കാനയുടെ ആരംഭകാലം മുതല്‍ വലിയ തിരുമേനി അതിന്റെ വളര്‍ച്ചയെ നോക്കിക്കാണുകയും പരമാവധി വേദികള്‍ പങ്കിടുകയും ചെയ്തിട്ടുണ്ട്. ഒരു നൂറ്റാണ്ടില്‍ ഏറെ ജീവിച്ച് കുറഞ്ഞത് 5 തലമുറകളിലുള്ളവരുമായി സ്‌നേഹം പങ്കിടാന്‍ ഭാഗ്യം ലഭിച്ച അപൂര്‍വ്വം ശ്രേഷ്ട്ട തിരുമേനിമാരില്‍ ഒരാളാണ് ഡോ. ക്രിസോസ്റ്റം വലിയ തിരുമേനി. അദ്ദേഹത്തിന്റെ വേര്‍പാടില്‍ ഫൊക്കാനയുടെയും മുഴുവന്‍ അംഗങ്ങളുടെയും തന്റെ വ്യക്തിപരവും കുടുംബത്തിന്റെയും പേരിലുള്ള ദുഃഖം രേഖപ്പെടുത്തുകയാണെന്ന് ഫൊക്കാന പ്രസിഡണ്ട് ജോര്‍ജി വര്‍ഗീസ് അനുശോചന സന്ദേശത്തില്‍ അറിയിച്ചു.

ഡോ.ക്രിസോസ്റ്റം വലിയ മെത്രാപ്പോലീത്തയുടെ വിയോഗത്തില്‍ ഫൊക്കാന ജനറല്‍ സെക്രെട്ടറി സജിമോന്‍ ആന്റണി, ഫൊക്കാന ട്രഷറര്‍ സണ്ണി മറ്റമന, ട്രസ്റ്റി ബോര്‍ഡ് ചെയര്‍മാന്‍ ഫിലിപ്പോസ് ഫിലിപ്പ്, എക്‌സിക്യൂട്ടീവ് വൈസ് പ്രസിഡണ്ട് ജെയ്ബു മാത്യു, വൈസ് ചെയര്‍മാന്‍ തോമസ് തോമസ്, അസോസിയേറ്റ് സെക്രെട്ടറി ഡോ. മമാത്യു വറുഗീസ്, അസോസിയേറ്റ് ട്രഷറര്‍ വിപിന്‍ രാജു, അഡിഷണല്‍ അസോസിയേറ്റ് സെക്രെട്ടറി ജോജി തോമസ്, അഡിഷണല്‍ അസോസിയേറ്റ് ട്രഷറര്‍ ബിജു ജോണ്‍, വിമന്‍സ് ഫോറം ചെയര്‍പേഴ്‌സണ്‍ ഡോ.കല ഷഹി, കണ്‍വെന്‍ഷന്‍ ചെയര്‍മാന്‍ ചാക്കോ കുര്യന്‍, ഇന്റര്‍നാഷണല്‍ കോര്‍ഡിനേറ്റര്‍ പോള്‍ കറുകപ്പള്ളില്‍, കണ്‍വെന്‍ഷന്‍ നാഷണല്‍ കോര്‍ഡിനേറ്റര്‍ ലീല മാരേട്ട്, ഫൗണ്ടേഷന്‍ ചെയര്‍മാന്‍ ജോണ്‍ പി. ജോണ്‍, അഡ്വസറി ചെയര്‍മാന്‍ ടി.എസ്.ചാക്കോ, പൊളിറ്റിക്കല്‍ ഫോറം ചെയര്‍മാന്‍ കുര്യന്‍ പ്രക്കാനം, നാഷണല്‍ കമ്മിറ്റി മെമ്പര്‍മാര്‍, ട്രസ്റ്റി ബോര്‍ഡ് മെമ്പര്‍മാര്‍, മുന്‍ പ്രസിഡണ്ടുമാര്‍ തുടങ്ങിവരും ദുഃഖം രേഖപ്പെടുത്തി.

Leave Comment