വേള്‍ഡ് മലയാളി കൗണ്‍സില്‍ ഹൂസ്റ്റണ്‍ പ്രോവിന്‍സന്റെ പ്രൗഡഗംഭീരമായ ഒത്തുചേരല്‍ വര്‍ണ്ണാഭമായി – അജു വാരിക്കാട്

Picture

ഹൂസ്റ്റണ്‍ : വേള്‍ഡ് മലയാളി കൗണ്‍സില്‍ ഹൂസ്റ്റണ്‍ പ്രൊവിന്‍സന്റെ ഫാമിലി ഗെറ്റുഗദറും സ്റ്റുഡന്‍റ് / യൂത്ത് ഫോറം, വനിതാ ഫോറം എന്നിവയുടെ ഉദ്ഘാടനവും വര്‍ണ്ണാഭമായ വിവിധ കലാപരിപാടികളുടെ അകമ്പടിയോടെ മലയാളി അസോസിയേഷന്‍ ഓഫ് ഗ്രേറ്റര്‍ ഹൂസ്റ്റണിന്റെ കേരള ഹൗസ് ഓഡിറ്റോറിയത്തില്‍ വച്ച് നടത്തപ്പെട്ടു.

ചെയര്‍മാന്‍ റോയി മാത്യു, പ്രസിഡണ്ട് ജോമോന്‍ ഇടയാടി, സെക്രട്ടറി മാത്യൂസ് മുണ്ടക്കല്‍, ട്രഷറര്‍ ജിന്‍സ് മാത്യു, വിപി അഡ്മിന്‍ തോമസ് മാമന്‍ എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി. ഷിനു എബ്രഹാമിന്റെ പ്രാര്‍ത്ഥനാ ഗാനത്തോടെ ആരംഭിച്ച കാര്യപരിപാടിയില്‍, ശ്രീ മാത്യുസ് മുണ്ടയ്ക്കല്‍ അംഗങ്ങളെ സ്വാഗതം ചെയ്തു. പ്രസിഡണ്ട് ജോമോന്‍ ഇടയാടി അധ്യക്ഷത വഹിച്ച യോഗത്തില്‍, ഫോര്‍ട്ട് ബെന്‍ഡ് കൗണ്ടി ജഡ്ജ് ബഹു:കെ പി ജോര്‍ജ്, മിസോറി സിറ്റി മേയര്‍ ബഹു: റോബിന്‍ ഐലക്കാട്ട് എന്നിവര്‍ ഭദ്രദീപം കൊളുത്തി ഉദ്ഘാടനം ചെയ്തു. തുടര്‍ന്ന് സ്റ്റുഡന്‍റ് ആന്‍ഡ് യൂത്ത് ഫോറം ഉദ്ഘാടനം നിര്‍വ്വഹിച്ചു കൊണ്ട് ജഡ്ജ് കെ പി ജോര്‍ജ് കടന്നുവന്നവരെ അഭിസംബോധന ചെയ്യുകയും, ആധുനിക കാലഘട്ടത്തില്‍ വിദ്യാര്‍ഥികളുടെയും യുവജനങ്ങളുടെയും പങ്ക് എന്ന വിഷയം ആസ്പദമാക്കി സംസാരിക്കുകയും ചെയ്തു. വനിതാ ഫോറം ഉദ്ഘാടനം ചെയ്തുകൊണ്ട് മേയര്‍ റോബിന്‍ ഐലക്കാട്ട് സമൂഹത്തിന്‍റെ വളര്‍ച്ചയ്ക്കും സ്ത്രീകളുടെ ഉന്നമനത്തിനും വനിതാ വേദികള്‍ വഹിക്കുന്ന പങ്കിനെ പറ്റി പറയുകയുണ്ടായി. സ്ത്രീകളുടെ അവകാശം ലംഘനത്തിനെതിരെ പോരാടുന്ന വേള്‍ഡ് മലയാളി കൗണ്‍സില്‍ വുമന്‍സ് ഫോറം പോലുള്ള കൂട്ടായ്മയുടെ പ്രസക്തി ഇന്നത്തെ കാലഘട്ടത്തിന് അത്യന്താപേക്ഷിതമാണ് എന്ന് പറഞ്ഞു കൊണ്ട് പ്രത്യേകം പ്രശംസിക്കുകയുണ്ടായി.

പൊതുസമ്മേളനത്തിനു ശേഷം സ്റ്റുഡന്‍സ് ആന്‍ഡ് യൂത്ത് ഫോറം അംഗങ്ങളുടെ വൈവിധ്യങ്ങളായ കലാപരിപാടികള്‍ സമ്മേളനത്തിന് മാറ്റുകൂട്ടി. ചെയര്‍മാന്‍ റോയി മാത്യു, പ്രസിഡണ്ട് ജോമോന്‍ ഇടയാടി, അമേരിക്ക റീജിയന്‍ വി പി എല്‍ദോ പീറ്റര്‍, അമേരിക്ക റീജിയന്‍ പിആര്‍ഒ അജു വാരിക്കാട്, യൂത്ത് ആന്‍ഡ് സ്റ്റുഡന്‍സ് കോഡിനേറ്റര്‍ ഷീബ റോയ്, വുമന്‍സ് ഫോറം പ്രസിഡന്‍റ് ഷിബി റോയ്, വൈസ് ചെയര്‍ സന്തോഷ് ഐപ്പ്,സ്റ്റുഡന്‍റ് ഫോറം പ്രസിഡന്‍റ് എയ്ഞ്ചല്‍ സന്തോഷ്, യൂത്ത് ഫോറം പ്രസിഡന്‍റ് ആല്‍വിന്‍ എബ്രഹാം, ജീവന്‍ സൈമണ്‍, മാഗ് പ്രസിഡന്‍റ് വിനോദ് വാസുദേവന്‍, മാഗ് സെക്രട്ടറി ജോജി ജോസഫ് , ഫോക്കാനാ ബോര്‍ഡ് ഓഫ് ട്രസ്റ്റീ മെമ്പര്‍ എബ്രഹാം ഈപ്പന്‍, ഫോമാ പ്രതിനിധി ബാബു തെക്കേക്കര, പെയര്‍ ലാന്‍ഡ് അസോസിയേഷന്‍ പ്രസിഡന്‍റ് എബ്രഹാം തോമസ് എന്നിവര്‍ സമ്മേളനത്തില്‍ സംസാരിച്ചു.

ട്രസ്റ്റി ജീന്‍സ് മാത്യു കടന്നു വന്നവര്‍ക്ക് കൃതജ്ഞത രേഖപ്പെടുത്തി.

ജോയിച്ചൻപുതുക്കുളം

Leave Comment