റവ:ഈപ്പന്‍ വര്‍ഗീസ് ഹ്യൂസ്റ്റണ്‍ ഇമ്മാനുവേല്‍ മാര്‍ത്തോമ്മാ ഇടവകയുടെ വികാരിയായി ചുമതലയേറ്റു – അജു വാരിക്കാട്

Picture

ഹ്യുസ്റ്റണ്‍: മലങ്കര മാര്‍ത്തോമാ സുറിയാനി സഭയുടെ നോര്‍ത്ത് അമേരിക്കന്‍ ഭദ്രാസനത്തിലെ ഹ്യൂസ്റ്റണ്‍ ഇമ്മാനുവേല്‍ മാര്‍ത്തോമ്മാ ഇടവകയുടെ പുതിയ വികാരിയായി റവ:ഈപ്പന്‍ വര്‍ഗീസ് ചുമതലയേറ്റു. ഡല്‍ഹി സെന്റ് ജോണ്‍സ് സ്കൂള്‍ പ്രിന്‍സിപ്പലും ഡല്‍ഹി സെന്റ് തോമസ് മാര്‍ത്തോമാ ഇടവകയുടെ വികാരിയും ആയിരുന്നു റവ:ഈപ്പന്‍ വര്‍ഗീസ്. അച്ചന്‍ ഒരു മികച്ച കണ്‍വന്‍ഷന്‍ പ്രാസംഗികനും മാര്‍തോമ തിയോളജിക്കല്‍ സെമിനാരിയില്‍ നിന്നും റിസര്‍ച്ച് സ്‌കോളര്‍ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ഹിസ്റ്ററി ഓഫ് ക്രിസ്ത്യാനിറ്റിയില്‍ ഗവേഷണ വിദ്യാര്‍ത്ഥിയും ആയിരുന്നു.

മതത്തിലും സംസ്കാരത്തിലും (എഫ്എഫ്ആര്‍ആര്‍സി) നിരവധി ഗവേഷണങ്ങള്‍ നടത്തി സഭയില്‍ തന്റേതായ സ്ഥാനം ഉറപ്പിച്ച റവ:ഈപ്പന്‍ വര്‍ഗീസ് അച്ചനെ വികാരിയായി ലഭിച്ചതിലുള്ള സന്തോഷം ഇടവക ജനങ്ങള്‍ പങ്കുവച്ചു. തിരുവല്ല മേപ്രാല്‍ ഇമ്മാനുവേല്‍ മാര്‍ത്തോമാ ഇടവകയാണ് അച്ചന്റെ മാതൃ ഇടവക, മേപ്രാല്‍ പ്ലാമൂട്ടില്‍ ഇല്യമംഗലം വീട്ടില്‍ പരേതരായ പിസി ഈപ്പന്റെയും മേരി വര്‍ഗിസിന്റെയും നാലുമക്കളില്‍ ഇളയതു ആണ് റവ:ഈപ്പന്‍ വര്‍ഗീസ്.

ഭാര്യ മേരി നീന വര്‍ഗ്ഗിസും മൂന്ന് മക്കളും അടങ്ങുന്നതാണ് അച്ചന്റെ കുടുംബം.

ജോയിച്ചൻപുതുക്കുളം

Leave Comment