അമേരിക്കയില്‍ കോവിഡ് 19 മരണം ഒമ്പത് ലക്ഷമെന്ന് പുതിയ പഠന റിപ്പോര്‍ട്ട് – പി.പി. ചെറിയാന്‍

Spread the love

Picture

വാഷിങ്ടന്‍: അമേരിക്കയില്‍ കോവിഡ് 19 മൂലം മരിച്ചവരുടെ സംഖ്യ 9,00,000 ആണെന്നു പുതിയ പഠന റിപ്പോര്‍ട്ട്. ഔദ്യോഗിക കണക്കുകളേക്കാള്‍ 57% കൂടുതലാണിത്. ഇതുവരെ ലോകജനതയില്‍ 7 മില്യന്‍ കോവിഡ് മൂലം മരിച്ചിട്ടുണ്ട്. എന്നാല്‍ ഔദ്യോഗിക കണക്കനുസരിച്ച് 3.24 മില്യന്‍ മാത്രമാണ്.

Picture2മാര്‍ച്ച് 2020 മുതല്‍ മേയ് 3 2020 വരെയുള്ള കണക്കുകളാണ് വാഷിങ്ടന്‍ യൂണിവേഴ്‌സിറ്റിയുടെ കീഴിലുള്ള ഇന്‍സ്റ്റിറ്റിയൂട്ട് ഫോര്‍ ഹെല്‍ത്ത് മെട്രിക് ആന്റ് ഇവാലുവേഷനാണ് വെളിപ്പെടുത്തിയിരിക്കുന്നത്.

SARS – coV-2 വൈറസ് മൂലം മരിച്ചവരുടെ കണക്കുകളാണ് ഇന്‍സ്റ്റിറ്റിയൂട്ട് പുറത്തുവിട്ടിരിക്കുന്നത്.

പല രാജ്യങ്ങളും കോവിഡ് മരണങ്ങള്‍ ഔദ്യോഗികമായി വെളിപ്പെടുത്തിയിരിക്കുന്നത് യഥാര്‍ഥ കണക്കുകളില്‍ നിന്നു വളരെ വ്യത്യസ്തമാണ്. ഓരോ രാജ്യങ്ങളിലും 400000 താഴെ മാത്രമേ മരണം നടന്നിട്ടുള്ളു എന്ന് ഗവണ്‍മെന്റ് അറിയിപ്പില്‍ പറയുന്നു. ഇതു വളരെ കുറഞ്ഞ സംഖ്യമാത്രമാണ്.

Leave a Reply

Your email address will not be published. Required fields are marked *