ഫൊക്കാനയുടെ ആഭിമുഖ്യത്തില്‍ മാര്‍ ക്രിസോസ്റ്റം അനുസ്മരണ സമ്മേളനം വെള്ളിയാഴ്ച രാത്രി 9 ന് – ഫ്രാന്‍സിസ് തടത്തില്‍

Picture

ന്യൂജേഴ്‌സി: ഫൊക്കാനയുടെ ആഭിമുഖ്യത്തില്‍ കാലം ചെയ്ത മാര്‍ത്തോമ്മാ സഭ വലിയ മെത്രാപ്പോലീത്ത ഡോ. ഫിലിപ്പോസ് മാര്‍ ക്രിസോസ്റ്റം വലിയ മെത്രാപ്പോലീത്ത അനുസ്മരണ സമ്മേളനം മെയ് 7 ന്, വെള്ളിയാഴ്ച്ച ന്യൂയോര്‍ക്ക് സമയം 9.00 EST (6 .30 IST) വെര്‍ച്ച്വല്‍ മീറ്റിംഗിലൂടെ നടത്തും. ഫൊക്കാന പ്രസിഡണ്ട് ജോര്‍ജി വര്‍ഗീസിന്റെ അധ്യക്ഷതയില്‍ നടക്കുന്ന അനുസ്മരണ സമ്മേളനത്തില്‍ മാര്‍ത്തോമ്മാ സഭ മേലധ്യക്ഷന്‍ ഡോ.തിയഡോഷ്യസ് മാര്‍ത്തോമ്മാ മെത്രാപ്പോലീത്ത അനുസ്മരണ പ്രഭാഷണം നടത്തും. അമേരിക്കയിലെ വിവിധ മതമേലധ്യക്ഷന്മാര്‍ പങ്കെടുക്കുന്ന അനുസ്മരണ സമ്മേളനത്തില്‍ ഫൊക്കാനയുടെഅമേരിക്കയിലും കാനഡയിലുമുള്ള എല്ലാ അംഗസംഘടനകളുടെ പ്രതിനിധികളും മറ്റു പ്രമുഖ സംഘടനകളിലെ നേതാക്കളും പങ്കെടുക്കും.

മാര്‍ത്തോമ്മാ സഭ നോര്‍ത്ത് അമേരിക്കന്‍ രൂപതാധ്യക്ഷന്‍ റവ. ഡോ.ഐസക്ക് മാര്‍ ഫിലക്‌സിനോസിസ് എപ്പിസ്‌കോപ്പ, മലങ്കര ഓര്‍ത്തോഡക്‌സ് സുറിയാനി സഭ നോര്‍ത്ത് ഈസ്റ്റ് അമേരിക്കന്‍ ഭദ്രാസനാധിപന്‍ സഖറിയാസ് മാര്‍ നിക്കോളോവാസ് മെത്രാപോലിത്ത, മലങ്കര സിറിയക്ക് ഓര്‍ത്തഡോക്‌സ് സഭ നോര്‍ത്ത് അമേരിക്കന്‍ ഭദ്രാസനാധിപന്‍ എല്‍ദോസ് മാര്‍ തീത്തോസ് മെത്രാപോലിത്ത, ക്‌നാനായ യാക്കോബായ സുറിയാനി സഭ അമേരിക്കന്‍ കാനഡ യൂറോപ്പ് ഭദ്രാസനാധിപന്‍ അയൂബ് മാര്‍ സില്‍വാനിയോസ് മെത്രാപ്പോലീത്ത, സീറോ മലബാര്‍ ചിക്കാഗോ രൂപത സഹായ മെത്രാന്‍ ബിഷപ്പ് മാര്‍ ജോയി ആലപ്പാട്ട്, ശാന്തിഗിരി ആശ്രമം ഓര്‍ഗനൈസിംഗ് സെക്രെട്ടറി സ്വാമി ഗുരു രത്‌നം ജ്ഞാന തപസ്വീ , ന്യൂയോര്‍ക്ക് സ്‌റ്റേറ്റ് സെനറ്റര്‍ കെവിന്‍ തോമസ് തുടങ്ങിയ പ്രമുഖര്‍ അനുസ്മരണ സന്ദേശങ്ങള്‍ നല്‍കും.

മാര്‍ത്തോമ്മാ സഭയുടെ വളര്‍ച്ചയുടെ പന്ഥാവില്‍ അരനൂറ്റാണ്ടിലേറെ വെളിച്ചം പകര്‍ന്ന മാര്‍ത്തോമ്മാ സഭയുടെ വലിയ മെത്രാപോലിത്ത 103 മത്തെ വയസില്‍ ഇന്നലെയായിരുന്നു കാലം ചെയ്തത്. രാജ്യം പദ്മഭൂഷണ്‍ നല്‍കി ആദരിച്ചിരുന്ന വലിയ മെത്രാപ്പോലീത്തയുടെ ഭൗതിക ശാരീരം പൂര്‍ണ ഔദ്യോഗിക ബഹുമതിയോടെ ഇന്ന് ഖബറക്കം നടത്തിയിരുന്നു. മാര്‍ത്തോമ്മാ സഭയുടെ ലോകം മുഴുവനുമുള്ള വിശ്വാസികള്‍ക്ക് ആത്മീയ വളര്‍ച്ചയേകിയ മാര്‍ ക്രിസോസ്റ്റം വലിയ തിരുമേനി അമേരിക്കന്‍ മലയാളികളുമായി പ്രത്യേകിച്ച് ഫൊക്കാനയുമായി ഏറെ ആത്മബന്ധം പുലര്‍ത്തിയിരുന്നു. ഫൊക്കാനയുടെ മിക്കവാറുമുള്ള എല്ലാ കണ്‍വെന്‍ഷനുകളിലും തന്റെ ആത്മീയ സാന്നിധ്യം കൊണ്ട് അനുഗ്രഹിച്ചിട്ടുള്ള വലിയ മെത്രാപ്പോലീത്തയി ഫൊക്കാനയുടെ നിരവധി നേതാക്കളുമായി പ്രത്യേകമായ സ്‌നേഹവും അടുപ്പവും കാത്തു സൂക്ഷിച്ചിരുന്നു. വലിയ തിരുമേനിയുടെ ദേഹവിയോഗം ഏറെ വേദനയോടെയാണ് ലോകം ശ്രമിച്ചത്.

തിരുമേനിയുടെ ഓര്‍മ്മസൂചകമായി നാളെ നടത്തുന്ന അനുസ്മരണ സമ്മേളനത്തില്‍ എല്ലാ ഫൊക്കാനയുടെ എല്ലാ സ്‌നേഹിതരും അംഗങ്ങളും പങ്കുചേരണമെന്ന് ഫൊക്കാന പ്രസിഡണ്ട് ജോര്‍ജി വര്‍ഗീസ്, ഫൊക്കാന ജനറല്‍ സെക്രെട്ടറി സജിമോന്‍ ആന്റണി, ഫൊക്കാന ട്രഷറര്‍ സണ്ണി മറ്റമന, ട്രസ്റ്റി ബോര്‍ഡ് ചെയര്‍മാന്‍ ഫിലിപ്പോസ് ഫിലിപ്പ്, എക്‌സിക്യൂട്ടീവ് വൈസ് പ്രസിഡണ്ട് ജെയ്ബു മാത്യു, വൈസ് ചെയര്‍മാന്‍ തോമസ് തോമസ്, അസോസിയേറ്റ് സെക്രെട്ടറി ഡോ. മാത്യു വറുഗീസ്, അസോസിയേറ്റ് ട്രഷറര്‍ വിപിന്‍ രാജു, അഡിഷണല്‍ അസോസിയേറ്റ് സെക്രെട്ടറി ജോജി തോമസ്, അഡിഷണല്‍ അസോസിയേറ്റ് ട്രഷറര്‍ ബിജു ജോണ്‍, വിമന്‍സ് ഫോറം ചെയര്‍പേഴ്‌സണ്‍ ഡോ.കല ഷഹി, ട്രസ്റ്റി ബോര്‍ഡ് സെക്രെട്ടറി സജി എം. പോത്തന്‍, വൈസ് ചെയര്‍മാന്‍ ബെന്‍ പോള്‍, കണ്‍വെന്‍ഷന്‍ ചെയര്‍മാന്‍ ചാക്കോ കുര്യന്‍, ഇന്റര്‍നാഷണല്‍ കോര്‍ഡിനേറ്റര്‍ പോള്‍ കറുകപ്പള്ളില്‍, കണ്‍വെന്‍ഷന്‍ നാഷണല്‍ കോര്‍ഡിനേറ്റര്‍ ലീല മാരേട്ട്, ഫൗണ്ടേഷന്‍ ചെയര്‍മാന്‍ ജോണ്‍ പി. ജോണ്‍, അഡ്വസറി ചെയര്‍മാന്‍ ടി.എസ്.ചാക്കോ, പൊളിറ്റിക്കല്‍ ഫോറം ചെയര്‍മാന്‍ കുര്യന്‍ പ്രക്കാനം, നാഷണല്‍ കമ്മിറ്റി മെമ്പര്‍മാര്‍, ട്രസ്റ്റി ബോര്‍ഡ് മെമ്പര്‍മാര്‍, മുന്‍ പ്രസിഡണ്ടുമാര്‍ എന്നിവര്‍ അഭ്യര്‍ത്ഥിച്ചു.

ജോയിച്ചൻപുതുക്കുളം

Leave Comment