മരണ സമയം തിരുമേനി നേരത്തെ വെളിപ്പെടുത്തിയിരുന്നതായി സഭാ സെക്രട്ടറി

Spread the love

Picture

തിരുവല്ല : മേയ് അഞ്ചിനു തന്റെ കബറടക്കത്തിന് ഒരുക്കം നടത്തണമെന്നു മാര്‍ ക്രിസോസ്റ്റം നിര്‍ദേശിച്ചിരുന്നതായി മാര്‍ത്തോമ്മാ സഭാ സെക്രട്ടറി റവ.കെ.ജി.ജോസഫ്. സഭയുടെ അനുശോചന സന്ദേശത്തിലാണ് മാര്‍ ക്രിസോസ്റ്റം മരണ സമയം നേരത്തെ അറിഞ്ഞിരുന്ന കാര്യം സെക്രട്ടറി വെളിപ്പെടുത്തിയത്.

ബിലീവേഴ്‌സ് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ നിന്ന് രോഗം ഭേദമായി തിരികെ വരുമ്പോള്‍ സഹായി ഏബ്രഹാമിനോടു തന്റെ കബറടക്ക ശുശ്രൂഷയ്ക്ക് മേയ് അഞ്ചിന് ഒരുക്കം നടത്തണമെന്ന് മാര്‍ ക്രിസോസ്റ്റം പറയുകയായിരുന്നു. ഇക്കാര്യം സഭാധ്യക്ഷന്‍ ഡോ. തീയഡോഷ്യസ്! മാര്‍ത്തോമ്മാ മെത്രാപ്പൊലീത്തയോടു പറയണമെന്നും മാര്‍ ക്രിസോസ്റ്റം നിര്‍ദേശിച്ചു.

അവസാന ദിവസങ്ങളിലും തിരുമേനി നര്‍മം കൈവിട്ടില്ലെന്നും സഭാ സെക്രട്ടറി പ്രസംഗത്തില്‍ അനുസ്മരിച്ചു. തീവ്രപരിചരണ വിഭാഗത്തില്‍ തിരുമേനിയെ നോക്കിയിരുന്ന ഡോ.ജോംസി എന്തെങ്കിലും ബുദ്ധിമുട്ട് ഉണ്ടോയെന്നു ചോദിച്ചപ്പോള്‍ ബുദ്ധി ഉണ്ടായിട്ടു വേണ്ടേ മുട്ടാന്‍ എന്നായിരുന്നു തിരുമേനിയുടെ മറുപടിയെന്നും റവ.ജോസഫ് അനുസ്മരിച്ചു. അതിനു പിന്നാലെ അഞ്ചിനു പുലര്‍ച്ചെ 1.15നു മാര്‍ ക്രിസോസ്റ്റം കാലംചെയ്തു.

ജോയിച്ചൻപുതുക്കുളം

Leave a Reply

Your email address will not be published. Required fields are marked *