വ്യാജ കോവിഡ് പരിശോധനാ സര്‍ട്ടിഫിക്കറ്റ് നല്‍കുന്ന സ്ഥാപനങ്ങള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കും-ജില്ലാ കലക്ടര്‍

Spread the love

ജില്ലയില്‍ വ്യാജ കോവിഡ് പരിശോധനാ സര്‍ട്ടിഫിക്കറ്റ് നല്‍കുന്ന സ്ഥാപനങ്ങള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്താന്‍ ചേര്‍ന്ന ഗൂഗിള്‍ യോഗത്തില്‍ ജില്ലാ കലക്ടര്‍ ബി അബ്ദുല്‍ നാസര്‍ അറിയിച്ചു. ലോക്ക് ഡൗണിന്റെ പശ്ചാത്തലത്തില്‍ പോലീസിന്റേയും സെക്ടറല്‍ മജിസ്‌ട്രേറ്റുമാരുടെയും നേതൃത്വത്തില്‍ നിയന്ത്രണങ്ങള്‍ കര്‍ശനമാക്കും.
കണ്ടയിന്‍മെന്റ് സോണുകളില്‍ ഏര്‍പ്പെടുത്തിയിരിക്കുന്ന തരത്തിലുള്ള നിയന്ത്രണങ്ങള്‍ ഇന്ന് (മെയ് 8) മുതല്‍ ജില്ലയിലെ എല്ലാ മേഖലകളിലുമുണ്ടാകും. കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായ റാപിഡ് റെസ്‌പോണ്‍സ് ടീമുകളുടെ പ്രവര്‍ത്തനത്തിന് തടസ്സമുണ്ടാകില്ല. ധനകാര്യ സ്ഥാപനങ്ങള്‍ക്ക് ഒന്നിടവിട്ടുള്ള ദിവസങ്ങളില്‍ പ്രവര്‍ത്തനാനുമതിയുണ്ട്. കോവിഡ് മാനദണ്ഡം പാലിച്ച് നിര്‍മാണപ്രവര്‍ത്തനങ്ങള്‍ക്കും ഇളവുകള്‍ നല്‍കിയിട്ടുണ്ട്. കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഉള്‍പ്പെടുത്തി സമൂഹമാധ്യമങ്ങള്‍ വഴി ക്യാമ്പയിനുകള്‍ വ്യാപിപ്പിക്കും, കലക്ടര്‍ വ്യക്തമാക്കി.
സിറ്റി പൊലീസ് കമ്മീഷണര്‍ ടി. നാരായണന്‍, ജില്ലാ വികസന കമ്മീഷണര്‍ ആസിഫ് കെ. യുസഫ്, പുനലൂര്‍ ആര്‍. ഡി. ഒ. ബി. ശശികുമാര്‍, എ. ഡി. എം. ടിറ്റി ആനി ജോര്‍ജ്ജ്, ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ആര്‍. ശ്രീലത, ഡെപ്യൂട്ടി കലക്ടര്‍മാര്‍, വകുപ്പുതല ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *