ആലപ്പുഴ: വയോജനങ്ങൾക്ക് കോവിഡ് വാക്‌സിനേഷന് ഓൺലൈനായി രജിസ്‌ട്രേഷൻ നടത്തുന്നതിന് ജില്ലാ സാമൂഹിക നീതി ഓഫീസ് കോവിഡ് വാക്സിനേഷൻ സഹായ കേന്ദ്രം ആരംഭിച്ചു. കളക്ടറേറ്റ് അങ്കണത്തിലെ ജില്ലാ പ്ലാനിംഗ് ഓഫീസ് സമുച്ചയത്തിൽ പ്രവൃത്തിക്കുന്ന വയോക്ഷേമ കോൾ സെന്ററിനോടനുബന്ധിച്ചാണ് വാക്‌സിനേഷൻ സഹായ കേന്ദ്രം പ്രവൃത്തിക്കുക. സേവനത്തിനായി 0477 2257900 ഫോൺ നമ്പരിൽ ബന്ധപ്പെടാം.
കേന്ദ്രത്തിൽ മൂന്നു സന്നദ്ധ പ്രവർത്തകരെ നിയോഗിച്ചിട്ടുണ്ട്. ഒരാഴ്ച്ചക്കുള്ളിൽ 61 വയോജനങ്ങളുടെ വാക്‌സിനേഷൻ രജിസ്‌ട്രേഷൻ പൂർത്തികരിച്ചിട്ടുണ്ട്. വയോക്ഷേമ കോൾ സെന്റർ മുഖേന 1444 വയോ ജനങ്ങൾക്ക് ആശ്വാസമേകി.
ജില്ലയിലെ 72 ഗ്രാമപഞ്ചായത്തുകളിലും ആറു നഗരസഭകളിലും പ്രവർത്തിക്കുന്ന കോൾ സെന്ററുകളുടെ പ്രവർത്തനം കാര്യക്ഷമമാക്കുന്നതിനായി കോവിഡ് ബ്രിഗേഡിയേഴ്‌സിനെയും  കൗൺസിലർമാരെയും നിയോഗിച്ചിട്ടുണ്ട്. ക്വാറന്റിനിൽ ഇരിക്കുന്നവർക്കും വയോജനങ്ങൾക്കും, ഭിന്നശേഷിക്കാർക്കും  ആവശ്യമായ  സേവനങ്ങൾ കോൾ സെന്റർ മുഖേന ഏകോപിപ്പിക്കും.
ജില്ലാതലത്തിൽ പ്രവർത്തിക്കുന്ന വയോക്ഷേമ  കോൾ സെന്ററിലൂടെ അറിയുന്ന വയോജനങ്ങളുടെ വിവിധ ആവശ്യങ്ങൾ  ഗ്രാമ പഞ്ചായത്ത്- നഗരസഭ തലത്തിൽ പ്രവർത്തിക്കുന്ന കോൾ സെന്ററിന്റെ സഹായത്തോടെ ലഭ്യമാക്കുന്നു. ഏകോപന മേൽനോട്ട ചുമതല ജില്ലാ സാമൂഹികനീതി ഓഫീസർക്കാണ്. കോൾ സെന്ററുകളിൽ സേവനം നൽകുന്ന കൗൺസിലർമാരുടെ പ്രവർത്തനങ്ങളുടെ മേൽനോട്ട ചുമതല ജില്ല വനിത ശിശു വികസന ഓഫിസർക്കാണ്

Leave Comment