സീ കേരളം ചാനലിൽ ടിവി റിലീസിനൊരുങ്ങി സൂപ്പർഹിറ്റ് ക്രൈം ത്രില്ലർ ‘ഓപ്പറേഷൻ ജാവ

Spread the love

കൊച്ചി: തീയെറ്ററുകളില്‍ വലിയ തരംഗം സൃഷ്ടിച്ച ജനപ്രിയ സിനിമ ഓപറേഷന്‍ ജാവ മലയാളികളുടെ ഇഷ്ടവിനോദ ചാനലായ സീ കേരളം ചാനലിലൂടെ  മേയ് 15ന് വൈകീട്ട് ഏഴിന്  പ്രേക്ഷകരുടെ സ്വീകരണമുറികളിലെത്തുന്നു. നവാഗത സംവിധായകന്‍ തരുണ്‍ മൂര്‍ത്തി ഒരുക്കിയ ഈ സിനിമ പ്രേക്ഷകരുടേയും നിരൂപകരുടേയും പ്രശംസനേടിയിരുന്നു. സമകാലിക സാമൂഹിക പ്രശ്‌നങ്ങളെ കോര്‍ത്തിണക്കി പോലീസിന്റെ കുറ്റാന്വേഷണ രീതികളെ മികച്ച രീതിയില്‍ ആവിഷ്ക്കരിച്ചതിലൂടെ ഏറെ ശ്രദ്ധയും ഈ ചിത്രം നേടിയിരുന്നു. ഇന്നു മുതൽ, കൃഷ്ണൻകുട്ടി പണി തുടങ്ങി, വൂൾഫ്  എന്നീ ഹിറ്റ് ചിത്രങ്ങളുടെ ആദ്യ ടെലിവിഷൻ ടെലികാസ്റ്റിനു  ചാനലിന്  ലഭിച്ച വമ്പൻ സ്വീകാര്യതയ്ക്ക് ശേഷമെത്തുന്ന ഓപറേഷന്‍ ജാവയും  കുടുംബപ്രേക്ഷകരെ പ്രീതിപ്പെടുത്തുമെന്നുറപ്പാണ്

ബാലു വര്‍ഗീസ്, ഇര്‍ഷാദ്, ബിനു പപ്പു, മാത്യു തോമസ് ,സുധി കോപ്പ, ദീപക് വിജയന്‍, ലുക്ക്മാന്‍, പി ബാലചന്ദ്രന്‍, വിനായകന്‍, ധന്യ അനന്യ, മമിത ബൈജു, പ്രശാന്ത് അലക്സാണ്ടര്‍ തുടങ്ങിയവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.  ഛായാഗ്രഹണം ഫായിസ് സിദ്ദിഖ്. ജെയ്ക്‌സ് ബിജോയ് ആണ് സംഗീതം നല്‍കിയിരിക്കുന്നത്.

 
 
 
Superhit Crime Thriller ‘Operation Java’ to premiere on May 15th at 7 PM on ZEE Keralam
 
Kochi: Tarun Moorthy’s directorial debut ‘Operation Java’ which created a huge buzz in theatres is all set for its television premiere on May 15th at 7 PM on ZEE Keralam. The real-life inspired investigative thriller telecasts after the recent set of first on TV films on the channel like Innu Muthal, Krishnan Kutti Pani Thudangi and Wolf. ‘Operation Java’ has garnered wide appreciation for its excellent presentation and illustrates sharp investigative practices of the Police.
 
The talented line-up, including Balu Varghese, Irshad, Binu Pappu, Mathew Thomas, Sudhi Koppa, Deepak Vijayan, Luke Mann, P Balachandran, Vinayakan, Dhanya Ananya, Mamitha Baiju and Prashanth Alexander complete the list of entertaining cast. Cinematography of the film is by Faiz Siddique and music by Jakes Bijoy.
റിപ്പോർട്ട് : Anju V

Leave a Reply

Your email address will not be published. Required fields are marked *