ഡാലസില്‍ ബോക്‌സിങ് മത്സരം കാണാന്‍ വന്‍ ജനക്കൂട്ടം : പി.പി. ചെറിയാന്‍

Spread the love

       

ആര്‍ലിങ്ടന്‍ (ഡാലസ്):  ബോക്‌സിങ് മത്സരം കാണാന്‍ ആര്‍ലിങ്ടന്‍ എടിടി സ്‌റ്റേഡിയത്തില്‍ വന്‍ ജനക്കൂട്ടം. കെന്നല്ലൊ അല്‍വാറസും– ബില്ലി ജൊ സോണ്ടേഗ്‌സും തമ്മിലുള്ള  മത്സരം കാണുന്നതിന് 73126 പേരാണു സ്‌റ്റേഡിയത്തില്‍ എത്തിയത്. ഇതിനു മുന്‍പ് 1978 ല്‍ ന്യൂ ഓര്‍ലിയന്‍സില്‍ ഹെവി വെയ്റ്റ് ചാമ്പ്യന്‍ഷിപ്പിന് വേണ്ടി മുഹമ്മദ് അലിയും ലിയോണ്‍ സ്വിങ്ക്‌സും ഏറ്റുമുട്ടിയ മത്സരം വീക്ഷിക്കുന്നതിന് 63350 പേരാണ് എത്തിയിരുന്നത്. ഈ റെക്കോര്‍ഡാണ് കൗ ബോയ് സ്‌റ്റേഡിയം മറികടന്നത്.

ഇന്‍ഡോര്‍ ബോക്‌സിങ് ഇവന്റിന് ശനിയാഴ്ച രാവിലെ തന്നെ 65000 ടിക്കറ്റുകള്‍ വിറ്റിരുന്നു.  നാളുകള്‍ക്കു ശേഷമാണ് എടിടി സ്‌റ്റേഡിയത്തില്‍ ഇത്രയും കാണികള്‍ ഒത്തു കൂടുന്നത്. ടെക്‌സസ് സംസ്ഥാനം പൂര്‍ണമായും തുറന്നതിനെ തുടര്‍ന്നാണ് ഇത്രയും പേര്‍ ഇവിടെ എത്തിച്ചേര്‍ന്നത്.

കോവിഡ് രോഗികളുടെ എണ്ണത്തില്‍ വന്‍ കുറവാണ് ടെക്‌സസിലെ പ്രധാന സിറ്റിയായ ഡാലസില്‍ രേഖപ്പെടുത്തിയത്.  വാക്‌സിനേഷന്‍ സ്വീകരിക്കുന്നവരുടെ എണ്ണം വര്‍ധിക്കുന്നതാണ് രോഗികളുടെ എണ്ണത്തില്‍ കുറവ് അനുഭവപ്പെടാന്‍ കാരണം.

റിപ്പോർട്ട് : പി.പി.ചെറിയാന്‍

Leave a Reply

Your email address will not be published. Required fields are marked *