സ്കൂളില്‍ തോക്കുമായി എത്തിയ ആറാം ക്ലാസുകാരി നടത്തിയ വെടിവയ്പില്‍ 3 പേര്‍ക്ക് പരിക്ക്

Spread the love

Picture

വാഷിങ്ടണ്‍: യു.എസ് സംസ്ഥാനമായ ഇഡാഹോയിലെ സ്കൂളില്‍ തോക്കുമായി എത്തിയ ആറാം ക്ലാസുകാരി നടത്തിയ വെടിവെപ്പില്‍ രണ്ടു സഹപാഠികളുള്‍പെടെ മൂന്നു പേര്‍ക്ക് പരിക്ക്. സ്കൂള്‍ അധ്യാപികയെത്തി തോക്ക് തട്ടിപ്പറിച്ചത് ദുരന്തമൊഴിവാക്കി. ആരുടെയും പരിക്ക് അതിഗുരുതരമല്ലെന്ന് പൊലീസ് അറിയിച്ചു.

സ്കൂളിലും പുറത്തും പെണ്‍കുട്ടി തുരുതുരാ വെടിയുതിര്‍ക്കുകയായിരുന്നു. പ്രകോപനത്തിന്‍റെ കാരണം വ്യക്തമല്ല. സ്കൂള്‍ ആരംഭിച്ചയുടനാണ് വെടിവെപ്പുണ്ടായത്. സ്വന്തം ബാഗില്‍ കരുതിയിരുന്ന ഹാന്‍ഡ്ഗണ്‍ പുറത്തെടുത്ത് നിരന്തരം വെടിവെക്കുകയായിരുന്നു. കുട്ടിയെ കീഴ്‌പെടുത്തിയ ശേഷം രക്ഷിതാക്കളെ വിളിച്ചുവരുത്തി മറ്റുകുട്ടികളെ രക്ഷിതാക്കള്‍ക്കൊപ്പം വിട്ടു.

ഫെഡറല്‍ ബ്യൂറോ ഓഫ് ഇന്‍വെസ്റ്റിഗേഷനും പ്രാദേശിക പൊലീസും അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

തോക്കിന് ലൈസന്‍സ് ആവശ്യമില്ലാത്ത അമേരിക്കയില്‍ വെടിവെപ്പ് സംഭവങ്ങള്‍ തുടരുന്നത് വലിയ ആശങ്ക ഉയര്‍ത്തുന്നുണ്ട്. അടുത്തിടെ ഇന്ത്യാനപോളിസ്, കാലിഫോര്‍ണിയ, കൊളറാഡോ, അറ്റ്‌ലാന്‍റ തുടങ്ങി നിരവധി സംസ്ഥാനങ്ങളില്‍ വെടിവെപ്പുകളില്‍ നിരവധി പേര്‍ കൊല്ലപ്പെട്ടിരുന്നു.

ജോയിച്ചൻപുതുക്കുളം

Leave a Reply

Your email address will not be published. Required fields are marked *