സ്വകാര്യ കോവിഡ് ആശുപത്രിയിൽ എക്സിക്യൂട്ടീവ് മജിസ്ട്രേറ്റുമാരെ നിയമിച്ചു

post

ആലപ്പുഴ: ജില്ലയിലെ സ്വകാര്യ കോവിഡ് ചികിത്സാ കേന്ദ്രങ്ങളിൽ എക്സിക്യൂട്ടീവ് മജിസ്ട്രേറ്റുമാരെ നിയമിച്ച് ജില്ല കളക്ടർ ഉത്തരവായി. ജില്ലയിലെ വിവിധ സ്വകാര്യ ആശുപത്രികളിലെ 25ശതമാനം കിടക്കകൾ കോവിഡ് ചികിത്സക്കായി ജില്ല ഭരണകൂടം നേരത്തേ ഏറ്റെടുത്തിരുന്നു. ഇവിടെയുള്ള കോവിഡ് രോഗികൾക്ക് ചികിത്സ, ഓക്സിജൻ ലഭ്യത, കരുതൽ ഓക്സിജൻ എന്നിവ ഉറപ്പാക്കുന്നതിനും കാര്യക്ഷമമായ പ്രവർത്തനങ്ങളുടെ മേൽനോട്ടങ്ങൾക്കുമായാണ് എക്സിക്യൂട്ടീവ് മജിസ്ട്രേറ്റുമാരെ നിയമിച്ചത്. ജില്ലയിൽ 13 സ്വകാര്യ കോവിഡ് ചികിത്സാ കേന്ദ്രങ്ങളിലേക്കായി 13 എക്സിക്യൂട്ടീവ് മജിസ്ട്രേറ്റുമാരാണുള്ളത്.

Leave Comment