ആലുവ ജില്ലാ ആശുപത്രിയില്‍ ഫെഡറല്‍ ബാങ്ക് 100 ബെഡുള്ള കോവിഡ് ഐ.സി.യു ഒരുക്കുന്നു

Spread the love
     
ആലുവ:  ആലുവ ജില്ലാ ആശുപത്രിയില്‍ കോവിഡ് രോഗികള്‍ക്കായി 100 കിടക്കകളുള്ള പ്രത്യേക ഐസിയു ഒരുക്കാന്‍ ഫെഡറല്‍ ബാങ്കിന്റെ 3.55 കോടി രൂപയുടെ സഹായം. ആശുപത്രി കാമ്പസില്‍ ഒരുക്കുന്ന ഈ പ്രത്യേക ചികിത്സാ കേന്ദ്രത്തില്‍ വെന്റിലേറ്ററും മറ്റ് ആധുനിക ചികിത്സാ സംവിധാനങ്ങളോടും കൂടിയ 100 കിടക്കകളാണ് ഒരുക്കുന്നത്. ദേശീയ ആരോഗ്യ മിഷനുമായി ചേര്‍ന്നാണ് ഫെഡറല്‍ ബാങ്ക് ഈ കേന്ദ്രം സജ്ജമാക്കുന്നത്. ജില്ലയില്‍ കോവിഡ് കേസുകള്‍ വന്‍തോതില്‍ വര്‍ധിച്ചു വരുന്ന സാഹചര്യത്തില്‍ ഇത് ഉടന്‍ പ്രവര്‍ത്തനസജ്ജമാക്കും.

ഫെഡറല്‍ ബാങ്കിന്റെ സാമൂഹിക ഉത്തരവാദിത്ത പദ്ധതികള്‍ക്ക് മേല്‍നോട്ടം നല്‍കുന്ന ഫെഡറല്‍ ബാങ്ക് ഹോര്‍മിസ് മെമോറിയല്‍ ഫൗണ്ടേഷന്റെ നേതൃത്വത്തിലാണ് ഈ പദ്ധതി. കോവിഡ് രണ്ടാം തരംഗം നേരിടുന്നതിനു വിവിധ സഹായങ്ങളും സൗകര്യങ്ങളും ഫെഡറല്‍ ബാങ്ക് കേരളത്തിലും രാജ്യത്ത് മറ്റിടങ്ങളിലും നടപ്പിലാക്കിവരുന്നുണ്ട്. 10,000 വാക്സിന്‍ കാരിയര്‍ യൂണിറ്റുകള്‍ കേരള സര്‍ക്കാരിനു വേണ്ടി ബാങ്ക് നല്‍കുന്നുണ്ട്. ഇതിനു പുറമെ മലപ്പുറം ജില്ലയില്‍ മുതിര്‍ന്ന പൗരന്മാര്‍ക്കായി മൂന്ന് മൊബൈല്‍ വാക്സിനേഷന്‍ യൂണിറ്റുകള്‍ക്കുള്ള സഹായവും ഫെഡറല്‍ ബാങ്ക് നല്‍കിയിട്ടുണ്ട്. കൂടാതെ രാജ്യത്ത് കോവിഡ് ഏറ്റവും രൂക്ഷമായി ബാധിച്ച അഞ്ച് ജില്ലകളില്‍ പ്രമുഖ ആശുപത്രിയുമായി ചേര്‍ന്ന് വന്‍ വാക്സിനേഷന്‍ പദ്ധതിയും നടപ്പാക്കുന്നുണ്ട്.

Federal Bank Sets Up 100 Bed Covid Special Facility in Aluva District Govt Hospital

 

In a fresh tranche of support to the nation’s fight against Covid, Federal Bank donates ₹ 3.55 Crore for setting up a special Covid Facility in Aluva Government District Hospital. This ICU within the hospital campus will have 100 beds with ventilators and several other advanced medical support equipment for treating Covid patients. The Bank is working jointly with National Health Mission to make the facility operational at the earliest. This CSR activity of the Bank will help Ernakulam district in ensuring quality treatment to rising number of Covid patients in the district.

 

This project forms part of various infrastructure, logistic and awareness programs that Federal Bank Hormis Memorial Foundation, CSR arm of Federal Bank, has recently undertaken to combat the second wave of Covid in Kerala and at national level. The other day, the Bank sponsored 10,000 units of vaccine carriers to the Government of Kerala, which have started arriving the state. The Bank has also lent support to Malappuram district to organize three mobile vaccination units which ply in different parts of the district inoculating senior citizens and people with special needs. In addition to these, the Bank is funding many other Covid relief and vaccination initiatives all over India, which include a mega CSR project in partnership with Apollo Hospitals and a national media group for supporting vaccination drives in five districts which are worst hit by the pandemic.

റിപ്പോർട്ട്  :   Sneha Sudarsan

Author

Leave a Reply

Your email address will not be published. Required fields are marked *