ഗള്‍ഫില്‍ മലയാളി യുവതികള്‍ കോവിഡ് ബാധിച്ച് മരിച്ചു

Spread the love

Picture

ഒമാനിലെ റുസ്താഖ് ആശുപത്രിയിലെ സ്റ്റാഫ് നേഴ്‌സും കോഴിക്കോട് കൂരാച്ചുണ്ട് സ്വദേശിനിയുമായ രമ്യ റജുലാലാണ് മരണപ്പെട്ടത്. തലസ്ഥാന നഗരമായ മസ്കറ്റിലെ ആശുപത്രിയില്‍ ആഴ്ചകളായി വെന്‍റിലേറ്ററില്‍ ചികിത്സയിലായിരുന്നു.

കുവൈറ്റില്‍ കോവിഡ് ചികിത്സയിലിരിക്കെ മലയാളി യുവതി മരിച്ചു. കുവൈറ്റ് പ്രവാസി മലയാളിയും ചെന്നൈയില്‍ കുടുംബസമേതം താമസക്കാരിയുമായിരുന്ന ലിജി ഗംഗാധരന്‍ (40) ആണ് മരണപ്പെട്ടത്. ലിജി ഗംഗാധരന് രണ്ട് മക്കളുണ്ട്. മലയാളീസ് ആന്‍ഡ് കള്‍ച്ചറല്‍ ഓര്‍ഗനൈസേഷന്‍ന്‍റെ സജീവ പ്രവര്‍ത്തകയായിരുന്ന പ്രിയ എന്ന് വിളിക്കുന്ന ലിജി ഗംഗാധരന്‍ മാകോയുടെ മുന്‍ എക്‌സിക്യൂട്ടീവ് അംഗവും കുവൈറ്റിലെ നിരവധി സൗഹൃദ കൂട്ടായ്മകളില്‍ സജീവ സാന്നിധ്യമായിരുന്നു. മാകോ രക്ഷാധികാരി ബാബു ഫ്രാന്‍സീസ്, പ്രസിഡന്‍റ് ജോണ്‍ മാത്യു, ജനറല്‍ സെക്രട്ടറി മാക്‌സ് വെല്‍ ഡിക്രൂസ് എന്നിവര്‍ അനുശോചനം അറിയിച്ചു.

ജോയിച്ചൻപുതുക്കുളം

Leave a Reply

Your email address will not be published. Required fields are marked *