കുന്നത്തൂരില്‍ ഹെല്‍പ്പ് ഡസ്‌ക് തുടങ്ങി

കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിന്റെ ഭാഗമായി കുന്നത്തൂര്‍ നിയോജകമണ്ഡലത്തില്‍ നിയുക്ത എം.എല്‍.എ കോവൂര്‍ കുഞ്ഞുമോന്റെ നേതൃത്വത്തില്‍ എം. എല്‍. എ. ഓഫീസില്‍ ഹെല്‍പ്പ് ഡെസ്‌ക് പ്രവര്‍ത്തനം തുടങ്ങി. മണ്ഡലത്തില്‍ കോവിഡ് പ്രാഥമിക ചികിത്സാ കേന്ദ്രങ്ങള്‍ ആരംഭിക്കുന്നതിനുള്ള നിര്‍ദേശങ്ങള്‍ എം. എല്‍. എ നല്‍കി. അടിയന്തര ചികിത്സയില്‍ കഴിയുന്ന രോഗികള്‍ക്ക് ആംബുലന്‍സ് സൗകര്യം, ആവശ്യമരുന്നുകള്‍, വാക്‌സിനേഷനുള്ള രജിസ്‌ട്രേഷന്‍ തുടങ്ങിയ ആവശ്യങ്ങള്‍ക്ക് ഹെല്പ് ഡെസ്‌ക്കുമായി ബന്ധപ്പെടാം. ഫോണ്‍-കോവൂര്‍ കുഞ്ഞുമോന്‍ (9447500371), ഉഷസ് ജോണ്‍(9961017640), അനില്‍ കുമാര്‍(9447504123), കോവൂര്‍ മോഹന്‍( 9495219239), മഹേഷ്(8206635600).

Leave Comment