ജില്ലയില്‍ ജനകീയ ഹോട്ടല്‍, കമ്മ്യൂണിറ്റി കിച്ചണ്‍ സംവിധാനത്തിലൂടെ ഭക്ഷണം നല്‍കിയത് 5966 പേര്‍ക്ക്

Spread the love

Kerala's community kitchens serve 2.8 lakh food packets a day - The Hindu  BusinessLine

പത്തനംതിട്ട ജില്ലയില്‍ ലോക്ഡൗണ്‍ തുടങ്ങിയ ശേഷം ജനകീയ ഹോട്ടലുകളും കമ്മ്യൂണിറ്റി കിച്ചണ്‍ സംവിധാനവും വഴി 5966 പേര്‍ക്ക് ഇതുവരെ ഭക്ഷണം നല്‍കി. ഇതില്‍ 2471 പേര്‍ക്ക് കമ്യൂണിറ്റി കിച്ചണ്‍ വഴിയും 2362 പേര്‍ക്ക് ജനകീയ ഹോട്ടലുകള്‍ മുഖേന 25 രൂപ നിരക്കിലും, 1133 പേര്‍ക്ക് സൗജന്യമായുമാണ് ഭക്ഷണം എത്തിച്ചു നല്‍കിയത്. ജില്ലയില്‍ നിലവില്‍ കുടുംബശ്രീയുടെയും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെയും നേതൃത്വത്തില്‍ 47 ജനകീയ ഹോട്ടലുകളാണ്  പ്രവര്‍ത്തിച്ചുവരുന്നത്. ഇതുകൂടാതെ ജനകീയ ഹോട്ടലുകള്‍ കാര്യക്ഷമമല്ലാത്ത പഞ്ചായത്തുകളില്‍ കമ്മ്യൂണിറ്റി കിച്ചണ്‍ വഴി ഭക്ഷണം നല്‍കിവരുന്നു.

ആനിക്കാട്, കവിയൂര്‍, കൊറ്റനാട്, കല്ലൂപ്പാറ, കോട്ടാങ്ങല്‍, കുന്നന്താനം, മല്ലപ്പള്ളി, കൂറ്റൂര്‍, നിരണം, നെടുമ്പ്രം, പെരിങ്ങര, അയിരൂര്‍, ഇരവിപേരൂര്‍, കോയിപ്രം, തോട്ടപ്പുഴശ്ശേരി, എഴുമറ്റൂര്‍, പുറമറ്റം, ചെന്നീര്‍ക്കര, ഇലന്തൂര്‍, ചെറുകോല്‍, കോഴഞ്ചേരി, മല്ലപ്പുഴശ്ശേരി, നാരങ്ങാനം, റാന്നി പഴവങ്ങാടി, റാന്നി, റാന്നി അങ്ങാടി, പെരുനാട്, വടശ്ശേരിക്കര, ചിറ്റാര്‍, സീതത്തോട്, നാറാണമൂഴി, വെച്ചൂച്ചിറ, അരുവാപ്പുലം, പ്രമാടം, മൈലപ്ര, വള്ളിക്കോട്, ഏറത്ത്, ഏഴംകുളം, കലഞ്ഞൂര്‍, കൊടുമണ്‍, പള്ളിക്കല്‍, പന്തളം തെക്കേക്കര, തുമ്പമണ്‍, ആറന്മുള, തിരുവല്ല ഈസ്റ്റ്, തിരുവല്ല വെസ്റ്റ്, അടൂര്‍ എന്നീ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലാണ് ജില്ലയില്‍ ജനകീയ ഹോട്ടലുകള്‍ പ്രവര്‍ത്തിച്ചുവരുന്നത്. ബ്ലോക്ക് കോ-ഓര്‍ഡിനേറ്റര്‍മാരാണ് അതത് ബ്ലോക്കുകളില്‍ ജനകീയ ഹോട്ടലുകളുടെ മോനിറ്ററിംഗ് നടത്തിവരുന്നത്. എല്ലാ ജനകീയ ഹോട്ടലുകളിലും പാര്‍സലായി ഊണിന് 25 രൂപയാണ് ഈടാക്കുക.

ജനകീയ ഹോട്ടലുകള്‍ പ്രവര്‍ത്തിക്കുന്ന 

തദ്ദേശ ഭരണസ്ഥാപനം, നമ്പര്‍ എന്ന ക്രമത്തില്‍

ആനിക്കാട്-6282875679.കവിയൂര്‍-9747886172.കൊറ്റനാട്-6282382608.കല്ലൂപ്പാറ-9947471024.കോട്ടാങ്ങല്‍-9526690541.കുന്നന്താനം-6235908328.മല്ലപ്പള്ളി-9744194830.കൂറ്റൂര്‍-9526323212.നിരണം-9526423710.നെടുമ്പ്രം-9188291409.പെരിങ്ങര-9961219550.അയിരൂര്‍-8086653951.ഇരവിപേരൂര്‍-6238013293.കോയിപ്പുറം-9961485931.തോട്ടപ്പുഴശ്ശേരി-9656403054.എഴുമറ്റൂര്‍-9526857335.പുറമറ്റം-9526728230.ചെന്നീര്‍ക്കര-9747469562.ഇലന്തൂര്‍-9946047385.ചെറുകോല്‍-7907811728.കോഴഞ്ചേരി-9947387912.മല്ലപ്പുഴശ്ശേരി-9847170052.നാരങ്ങാനം-9744478962.റാന്നിപഴവങ്ങാടി-9562135824.റാന്നി-9061651507.റാന്നിഅങ്ങാടി-9961190622.പെരുനാട്-9497376943.വടശ്ശേരിക്കര-8590107684.ചിറ്റാര്‍-9072374618.സീതത്തോട്-9747622310.നാറാണമൂഴി-9605021278.വെച്ചൂച്ചിറ-8547264134.അരുവാപ്പുലം-9656700499.പ്രമാടം-9495312020.മൈലപ്ര-9961568978.വള്ളിക്കോട്-8547121691.ഏറത്ത്-9645102262.ഏഴംകുളം-9747243317.കലഞ്ഞൂര്‍-6238045066.കൊടുമണ്‍ -7561017112. പള്ളിക്കല്‍-9526556393. പന്തളം തെക്കേക്കര-9526224922. തുമ്പമണ്‍-9656471735. ആറന്മുള-9656296503. തിരുവല്ല ഈസ്റ്റ്-9847729416. തിരുവല്ല വെസ്റ്റ്-9656132036. അടൂര്‍-8606887490

Leave a Reply

Your email address will not be published. Required fields are marked *