ഡാളസ് കൗണ്ടിയില്‍ പന്ത്രണ്ടു വയസുള്ള കുട്ടികള്‍ക്ക് കോവിഡ് വാക്‌സിന്‍-റജിസ്‌ട്രേഷന്‍ ആരംഭിച്ചു : പി.പി.ചെറിയാന്‍

Spread the love

Picture

ഡാളസ് : പന്ത്രണ്ടിനം പതിനഞ്ചിനും വയസ്സിനിടയിലുള്ള കുട്ടികള്‍ക്ക് ഡാളസ് കൗണ്ടിയില്‍ വാക്‌സിന്‍ നല്‍കുന്നതിനുള്ള റജിസ്‌ട്രേഷന്‍ ആരംഭിച്ചു.

കഴിഞ്ഞ ആഴ്ചയില്‍ 5000ത്തിലധികം കുട്ടികള്‍ റജിസട്രര്‍ ചെയ്തതായി കൗണ്ടി അധികൃതര്‍ അറിയിച്ചു.
ഫൈസര്‍ വാക്‌സിനാണ് കുട്ടികള്‍ക്കായി തയ്യാറായിട്ടുള്ളത്. ഇതുവരെ 16വയസ്സിനു മുകളിലുള്ളവര്‍ക്ക് മാത്രമാണ് വാക്‌സിന്‍ നല്‍കിയിരുന്നത്.
Picture2
എഫ്.സി.എ., സി.ഡി.സി. അംഗീകാരം ലഭിക്കുന്ന മുറക്ക് വാക്‌സിന്‍ നല്‍കുന്നതിന് നോര്‍ത്ത് ടെക്‌സസ് കൗണ്ടികള്‍ തയ്യാറായതായി അധികൃതര്‍ പറയുന്നു.
ഈ ആഴ്ചയില്‍ തന്നെ അതിനുള്ള അംഗീകാരം ലഭിക്കണമെന്നതിനാലാണ് മുന്‍കൂട്ടി റജിസ്്‌ട്രേഷന്‍ ആരംഭിച്ചിരിക്കുന്നത്.
ഡാളസ് ഫെയര്‍ പാര്‍ക്കാണ് കുട്ടികള്‍ക്ക് വാക്‌സിന്‍ നല്‍കുന്നതിനുള്ള സുപ്രധാന പങ്ക് വഹിച്ചത്.
കുട്ടികള്‍ക്ക് വാക്‌സിന്‍ ലഭിക്കുന്നതിന് മാതാപിതാക്കള്‍ പ്രത്യേകം താല്‍പര്യമെടുത്ത് പേര്‍ റജിസ്്ട്രര്‍ ചെയ്യണമെന്നും, കുട്ടികളുമായി വാക്‌സിന്‍ നല്‍കുന്ന സ്ഥലത്തേക്ക് വരാന്‍ കഴിയാത്തവര്‍ക്ക് അതിനുള്ള ക്രമീകരണങ്ങളും ചെയ്തിട്ടുണ്ടെന്ന് കൗണ്ടി ജഡ്ജി ക്ലെ ജങ്കിന്‍സ് അറിയിച്ചു. സ്‌ക്കൂളുകളില്‍ നിന്നും കുട്ടികളെ വാക്‌സിന്‍ കേന്ദ്രത്തിലേക്ക് കൊണ്ടുവരുന്നതിനുള്ള ക്രമീകരണങ്ങള്‍ മാതാപിതാക്കള്‍ പ്രയോജനപ്പെടുത്തണമെന്ന് കൗണ്ടി ജഡ്ജി അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *