നിപ്മറില്‍ ഭിന്നശേഷിക്കാര്‍ക്ക് സൗജന്യ കൗണ്‍സിലിങ്ങ്

Spread the love

ഇരിങ്ങാലക്കുട: കോവിഡ് പശ്ചാത്തലത്തില്‍ നടപ്പിലാക്കപ്പെടുന്ന ലോക് ഡൗണ്‍ സാഹചര്യത്തില്‍ ഭിന്നശേഷിക്കാര്‍ക്കും അവരുടെ രക്ഷിതാക്കള്‍ക്കും കൗണ്‍സിലിങ്ങ് നല്‍കുന്നു. നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫിസിക്കല്‍ മെഡിസിന്‍ ആന്‍ഡ് റിഹാബിലിറ്റേഷനില്‍ (നിപ്മര്‍) സൗജന്യ ടെലിഫോണ്‍ കൗണ്‍സിലിങ്ങാണ് നല്‍കുന്നത്. ലോക് ഡൗണ്‍ കാലത്ത് അടച്ച് വീട്ടിലിരിക്കുമ്പോഴുണ്ടാകുന്ന മാനസിക പിരിമുറുക്കങ്ങള്‍ക്ക് ആശ്വാസമേകുന്നതിനായി രാവിലെ 9 മുതല്‍ രാത്രി 9 മണി വരെയാണ് സേവനയുണ്ടാകുക. ആവശ്യമുള്ളവര്‍ 9288099587, 9288008980, 9288008982, 9288008983 താഴെപറയുന്ന നമ്പറുകളില്‍ വിളിക്കാവുന്നതാണ്.

റിപ്പോർട്ട് : Reshmi Kartha

Leave a Reply

Your email address will not be published. Required fields are marked *