യുഡിഎഫ് കണ്‍വീനറും തമ്പാനൂര്‍ രവി അനുശോചിച്ചു

Spread the love

ഏറ്റവും മുതിര്‍ന്ന രാഷ്ട്രീയ നേതാവും മുന്‍ മന്ത്രിയുമായിരുന്ന കെആര്‍ ഗൗരിയമ്മയുടെ നിര്യാണത്തില്‍ കെപിസിസി ജനറല്‍ സെക്രട്ടറി തമ്പാനൂര്‍ രവി അനുശോചിച്ചു.

കേരള രാഷ്ട്രീയത്തിലെ പകരംവയ്ക്കാനില്ലാത്ത ഉജ്വല വ്യക്തിത്തമായിരുന്നു കെആര്‍ ഗൗരിയമ്മ.പാവപ്പെട്ടവരുടേയും അടിസ്ഥാന ജനവിഭാഗങ്ങളുടേയും ക്ഷേമത്തിനായി പ്രവര്‍ത്തിച്ച നേതാവ്.നിശ്ചയദാര്‍ഢ്യവും കഠിനാധ്വാനവും കെെമുതലാക്കിയാണ് അവര്‍ കേരളത്തിലെ കരുത്തയായ നേതാവായി മാറിയത്.കെആര്‍ ഗൗരിയമ്മയോടൊപ്പം നിയമസഭാ അംഗമായിക്കാന്‍ തനിക്ക് ഭാഗ്യം ലഭിച്ചിരുന്നു.രാഷ്ട്രീയമായി മറുചേരിയില്‍ നില്‍ക്കുമ്പോഴും വളരെ അടുത്ത ബന്ധം പുലര്‍ത്താന്‍ സാധിച്ചിരുന്നു.എന്നും ആദരവോടെ നോക്കി കണ്ട നേതാക്കളില്‍ ഓരാളാണ് ഗൗരിയമ്മ.ത്യാഗത്തിന്‍റയും സഹനത്തിന്‍റെയും ആള്‍രൂപമായിരുന്ന ഗൗരിയമ്മയുടെ വിയോഗം കേരളത്തിന് വലിയ നഷ്ടമാണെന്നും തമ്പാനൂര്‍ രവി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *