കേരളത്തിലെ കൊറോണ വ്യാപനം : കേരളാ പ്രതിനിധികൾ ഫോമാ അംഗ സംഘടനകളുമായി നേരിട്ട് സംസാരിക്കുന്നു : ഇന്ന് 9 മണിക്ക്

Spread the love

Picture

കൊറോണ കേരളത്തിലും, മറ്റ് സംസ്ഥാനങ്ങളിലും, അതിരൂക്ഷമായി പടർന്ന് നിരവധി പേർ ഓക്സിജൻ ലഭിക്കാതെയും, ആവശ്യമായ ശ്വസനോപകരണങ്ങളുടെ ക്ഷാമം മൂലവും മരണപ്പെടുന്ന അതീവ ഗുരുതരമായ സ്ഥിതി വിശേഷമാണ് സംജാതമായിരിക്കുന്നത്.

   കേരളത്തിന് ആവശ്യമായ ഓക്സിജൻ കോൺസെൻട്രേറ്ററുകളും മറ്റു ജീവൻ സുരക്ഷാ ഉപകരണങ്ങളും എത്തിക്കുന്നതിന് ഫോമാ ഉൾപ്പടെ ജീവ-കാരുണ്യ പ്രവർത്തങ്ങളിൽ ഏർപ്പെടുന്ന നിരവധി സന്നദ്ധ സംഘടനകൾ ശ്രമിച്ചു കൊണ്ടിരിക്കുകയാണ്. നിർഭാഗ്യവശാൽ ആവശ്യമായ ഉപകരണങ്ങളുടെ ലഭ്യതക്കുറവും, കേരളത്തിനാവശ്യമായ ഉപകരണങ്ങളെ സംബന്ധിച്ച വ്യക്തതയില്ലായ്മയും, ഉപകരണങ്ങൾ കേരളത്തിലേക്ക് കയറ്റുമതി ചെയ്യുന്നത് സംബന്ധിച്ച സംശയങ്ങളും അംഗ സംഘടനകളെ ബുദ്ധിമുട്ടിലാക്കുന്നുണ്ട്.

ഈ സാഹചര്യത്തിൽ ഫോമയുടെ നേത്യത്വത്തിൽ കേരള സർക്കാരിന്റെ ഉത്തരവാദപ്പെട്ട ഉദ്യോഗസ്ഥരുമായും, ചീഫ് സെക്രട്ടറിയുമായും ബന്ധപ്പെട്ട് ക്ര്യത്യമായ വിവരങ്ങളും ഉപദേശങ്ങളും, ലഭിക്കുന്നതിന് ശ്രമിച്ചതിന്റെ ഫലമായി, ഇന്ന് വൈകിട്ട് ഈസ്റ്റേൺ സ്റ്റാൻഡേർഡ് സമയം 9 മണിക്ക് സംഘടനാ പ്രതിനിധികളുടെ സംശയങ്ങൾക്കും, ചോദ്യങ്ങൾക്കും കൃത്യമായ മറുപടിയും, മാർഗ്ഗ നിർദ്ദേശങ്ങൾ ലഭിക്കുന്നതിനും, ഒരു വെബ്ബിനാർ സംഘടിപ്പിച്ചിരിക്കുന്ന വിവരം അറിയിക്കാൻ താത്പര്യപ്പെടുന്നു.

കേരള സർക്കാരിനെ പ്രതിനിധീകരിച്ച് , നോർക്ക പ്രിൻസിപ്പൽ സെക്രട്ടറി ശ്രീ ഡോക്ടർ.കെ .ഇളങ്കോവൻ IAS, വാണിജ്യ-സേവന നികുതി (GST )സ്‌പെഷ്യൽ കമ്മീഷണർ, ഡോക്ടർ.എസ്.കാർത്തികേയൻ IAS , കേരള ടൂറിസം ഡെവലപ്‌മെന്റ് കോർപ്പറേഷൻ മാനേജിംഗ് ഡയറക്ടർ വി.ആർ. ക്ര്യഷ്ണ തേജാ മൈലവരപ്പ് IAS, കൊളീജിയറ്റ് എഡ്യൂക്കേഷൻ ഡയറക്ടർ ശ്രീമതി വിഘ്‌നേശ്വരി IAS, നോർക്ക ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ ശ്രീ ഹരികൃഷ്ണൻ നമ്പൂതിരി തുടങ്ങിയവർ വെബ്ബിനാറിൽ പങ്കെടുക്കും. കേരളാ ചീഫ് സെക്രട്ടറി വി.പി.ജോയിയും പരിപാടിയിൽ പങ്കെടുക്കും

ഫോമയിലെ അംഗ സംഘടനകളുടെ കമ്മറ്റി മെമ്പർമാർക്ക് വേണ്ടിയാണ് വെബ്ബിനാർ സങ്കടിപ്പിച്ചിട്ടുള്ളത് ഏറെ ഉപകാരപ്രദമാകുന്ന ഈ വെബ്ബിനാറിൽ പങ്കു കൊള്ളാനും, താങ്കളുടെ സംഘടനയെ പ്രതിനിധീകരിച്ചു പങ്കെടുക്കാൻ താല്പര്യപ്പെടുന്നവരുടെ വിശദാംശങ്ങൾ മുൻകൂട്ടി അറിയിക്കാനും കേരളത്തെ രക്ഷിക്കാനുള്ള ഫോമായുടെ ജീവകാരുണ്യ പ്രവർത്തനങ്ങളിൽ പങ്കാളികളാകാനും, ഫോമയോടൊപ്പം കൈകർക്കാനും അഭ്യർത്ഥിക്കുന്നു. കൂടുതൽ വിവരങ്ങൾക്ക് ഫോമാ ജനറൽ സെക്രട്ടറി ടി ഉണ്ണിക്കൃഷ്ണനുമായി ( 8133340123 ) ബന്ധപ്പെടുക.

ജോയിച്ചൻപുതുക്കുളം

Leave a Reply

Your email address will not be published. Required fields are marked *