ഫോമയുടെ കോവിഡ് സഹായ പദ്ധതിക്ക് പിന്തുണയുമായി ക്യാപ്റ്റന്‍ വിബിന്‍ വിന്‍സന്റ്

Spread the love

ഫ്‌ളോറിഡ: കോവിഡ് മുക്ത കേരളത്തിനായി കേരള ജനതയ്ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചും, ജീവന്‍ സുരക്ഷാ ഉപകരണങ്ങള്‍ ലഭ്യമാക്കുന്നതിന് ഫോമാ നടത്തുന്ന ധന ശേഖരണ പദ്ധതിക്കായി പിന്തുണ നല്‍കുന്നതിന് അമേരിക്കയിലെ നാല്‍പ്പത്തെട്ട്! സംസ്ഥാനങ്ങളിലും, ക്യാപ്റ്റന്‍ വിബിന്‍ വിന്‍സന്‍റ് 2 ടശിഴഹല ഋിഴശില അശൃരൃമള േമായി വിങ്‌സ് ഫോര്‍ ഇന്ത്യ എന്ന പേരില്‍ ധനശേഖരണ ക്യാമ്പയിന്‍ നടത്തുന്നു. ക്യാപ്റ്റന്‍ വിബിന്‍ വിന്‍സന്‍റ്, ഓറഞ്ച് വിങ് ഏവിയേഷന്‍റെ പ്രസിഡണ്ടും സി.ഇ ഓ യുമാണ്.
Picture
ഫ്‌ളോറിഡയിലെ പെംബ്രോക് പൈന്‍സിലുള്ള നോര്‍ത്ത് പെറി എയര്‍പോര്‍ട്ടില്‍ ( 1620 South West 75th Ave, Pembroke Pines , FL) മെയ് 15 നു രണ്ടു മണിക്ക് ക്യാമ്പയിന്‍ ഫ്‌ളാഗ് ഓഫ് ചെയ്യും. ഫോമാ ജോയിന്‍റ് ട്രഷറര്‍ ബിജു തോണിക്കടവില്‍, ദേശീയ കമ്മറ്റി അംഗം, ബിജു ആന്‍റണി , സൗത്ത് ഫ്‌ലോറിഡ കേരള സമാജം പ്രസിഡന്‍റ് ജോര്‍ജ് മാലിയില്‍, നവ കേരള പ്രസിഡന്‍റ് ജെയിന്‍ വാത്തിയേലില്‍, മയാമി മലയാളി അസോസിയേഷന്‍ പ്രസിഡന്റ് സനില്‍ വി.പ്രകാശ് , പാം ബീച്ച് കേരള അസോസിയേഷന്‍ പ്രസിഡന്‍റ് പോള്‍ വര്‍ഗ്ഗീസ് എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്ത് ആശംസകള്‍ നേരും.

കേരളത്തെ സംരക്ഷിക്കാനുള്ള ഈ സംരംഭത്തില്‍ പങ്കെടുത്തും സാമ്പത്തിക സഹായം ചെയ്തും സഹകരിക്കണമെന്ന് ക്യാപ്റ്റന്‍ വിബിന്‍ വിന്‍സന്‍റ് അഭ്യര്‍ത്ഥിച്ചു.

ജോയിച്ചൻപുതുക്കുളം

Leave a Reply

Your email address will not be published. Required fields are marked *