ഇസ്രയേൽ പാലസ്തീൻ സംഘർഷം കനക്കുന്നു അൽജസീറ ആസ്ഥാനം ബോംബിട്ട് തകർത്തു. ബൈഡൻ ഇരു രാഷ്ട്ര തലവന്മാരുമായി ചർച്ച നടത്തി

Spread the love
Picture
വാഷിംഗ്‌ടൺ ഡി സി : ഇസ്രയേൽ പാലസ്തീൻ സംഘർഷം കനത്തതോടെ ശനിയാഴ്ച  നടന്ന ബോംബിങ്ങിൽ ഗാസായിലുള്ള  അസോസിയേറ്റ് പ്രസ്, അൽജസീറ മാധ്യമ സ്ഥാപനങ്ങൾ പ്രവർത്തിക്കുന്ന കെട്ടിട സമുച്ചയം ഇസ്രയേൽ ബോംബിങ്ങിൽ തകർന്നുവീണു .ഹമാസിന്റെ മിസൈൽ ആക്രമണത്തെ  പിന്തുണയ്ക്കുന്ന  അൽജസീറ ടി വി ആസ്ഥാനമായ  11 നില കെട്ടിടം  ശനിയാഴ്ച രാവിലെയാണ് തകർന്നു തരിപ്പണമായതു. കെട്ടിടം തകർന്നു വീഴുന്നത് അൽജസീറ ടിവി ലൈവായി  പ്രക്ഷേപണം ചെയ്തിരുന്നു .ഇസ്രായേലിൻറെ മൂന്ന് മിസൈലുകൾ ഈ കെട്ടിടത്തിൽ പതി ക്കുന്നതിന് ഒരു മണിക്കൂർ മുൻപ് മുന്നറിയിപ്പ് നൽകിയിരുന്നതിനാൽ  ഇവിടെയുണ്ടായിരുന്ന മാധ്യമപ്രവർത്തകരെ മുഴുവൻ  ഒഴിവാക്കിയിരുന്നു പത്തു പാലസ്തീകാർ  ഈ ബോംബിങ്ങിൽ കൊല്ലപ്പെട്ടു . കെട്ടിടത്തിൽ പ്രവർത്തിക്കുന്ന മാധ്യമപ്രവർത്തകരുടെ ജീവൻ കഷ്ടിച്ചാണ് രക്ഷപ്പെട്ടത് . ഹമാസ് മിലിറ്ററി ഇൻറലിജൻസ്   ഈ കെട്ടിടം ആസ്ഥാനമായാണ് ഭീക പ്രവർത്തനങ്ങൾ ആസ്സൂത്രണം ചെയ്യുന്നതെന്ന്   ഇസ്രയിൽ ഡിഫൻസ് ഡിപ്പാർട്മെൻറ് ഒരു ട്വിറ്ററിലൂടെ  അറിയിച്ചു.
Picture2

പശ്ചിമേഷ്യ സംഘർഷം ശക്തിപ്പെട്ടതോടെ അമേരിക്കൻ പ്രസിഡന്റ് ബൈഡൻ ഇസ്രയേൽ -പാലസ്തീൻ തലവന്മാരായ ബെഞ്ചമിൻ നെതന്യാഹു ,മുഹമ്മദ്  അബ്ബാസ് എന്നിവരെ ഫോണിൽ ബന്ധപെട്ടു. ഇസ്രയേലിനുള്ള പിൻതുണ ബൈഡൻ ആവർത്തിച്ചു. ഹമാസ് റോക്കറ്റ് ആക്രമണം ഉടൻ നിർത്തണമെന്ന് ബൈഡൻ ആവസ്യപെട്ടു . ഇസ്രയേലിൽ ജനവാസമുള്ള ടൗണിലേക്കും സിറ്റികളിലേക്കും ഹമാസ് നടത്തുന്ന  റോക്കറ്റ്  ആക്രമണത്തെ ബൈഡൻ അപലപിച്ചു .നയതന്ത്ര യ്ത്തലത്തിൽ വിഷയം ചർച്ച ചെയ്തു പരിഹാരം കണ്ടെത്തണമെന്നും ബൈഡൻ ആവശ്യപ്പെട്ടു .

 

റിപ്പോർട്ട് : പി.പി.ചെറിയാന്‍

Leave a Reply

Your email address will not be published. Required fields are marked *