റേഡിയോഗ്രാഫര്‍ നിയമനം; അഭിമുഖം 22ന്

റേഡിയോഗ്രാഫര്‍മാരെ ദിവസവേതനത്തില്‍ നിയമിക്കുന്നു. പത്തനംതിട്ട ജനറല്‍ ആശുപത്രിയിലാണ് കോവിഡ് അടിയന്തര സാഹചര്യം കണക്കിലെടുത്ത്  റേഡിയോ ഗ്രാഫര്‍മാരെ ദിവസ വേതനത്തില്‍ നിയമിക്കുന്നത്. കേരള  പാരാമെഡിക്കല്‍ കൗണ്‍സില്‍ അംഗീകാരമുള്ള റേഡിയോളജി ടെക്‌നോളജി കോഴ്‌സ് പാസായ 35 വയസില്‍ താഴെ പ്രായമുള്ള  ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷ സ്വീകരിക്കും. മേയ് 22ന് രാവിലെ 9.30 മുതല്‍ 10.30 വരെ അപേക്ഷ സ്വീകരിക്കും. അഭിമുഖം അന്നേദിവസം 11.30 ന് നടക്കും.

Leave Comment