വൈദ്യുതിബന്ധം പുനസ്ഥാപിക്കാന്‍ രാപകലില്ലാതെ പ്രവര്‍ത്തിച്ച് കെ.എസ്.ഇ.ബി.

Spread the love

post

ആലപ്പുഴ: കനത്തകാറ്റിലും മഴയിലും മരങ്ങള്‍ വീണും മറ്റും തടസപ്പെട്ട വൈദ്യുതി ബന്ധം പുനസ്ഥാപിക്കാന്‍ പ്രതികൂല കാലാവസ്ഥയിലും രാപകലില്ലാതെ ജോലിയിലാണ് കെ.എസ്.ഇ.ബി. ജീവനക്കാര്‍. പോസ്റ്റ് ഒടിഞ്ഞുവീണും ട്രാന്‍സ്ഫോമറുകള്‍ തകര്‍ന്നും ജില്ലയില്‍ പല മേഖലകളിലും വൈദ്യുതി ബന്ധം പന്ത്രണ്ട് മണിക്കൂറോളം പൂര്‍ണമായും തടസപ്പെട്ടിരുന്നു.

കോവിഡ് കാലമായതിനാല്‍ പകുതി ജീവനക്കാരെ മാത്രമാണ് സെക്ഷനുകളില്‍ ജോലിക്കായി നിയോഗിച്ചിരുന്നത്. എന്നാല്‍ അടിയന്തരസാഹചര്യത്തില്‍ മുഴുവന്‍ ജീവനക്കാരും കരാര്‍തൊഴിലാളികളും അഹോരാത്രം പ്രയത്നിച്ചാണ് യുദ്ധകാലാടിസ്ഥാനത്തില്‍ വൈദ്യുതി ബന്ധം പുനസ്ഥാപിച്ചത്.

മാവേലിക്കര സെക്ഷന് കീഴിലുള്ള 2187 ട്രാന്‍സ്‌ഫോര്‍മറുകളില്‍ 1387 എണ്ണവും തകരാറിലായി. ആലപ്പുഴ നഗരപരിധിയില്‍ 90 ട്രാന്‍സ്‌ഫോര്‍മറുകളാണ് തകരാറിലായത്. നൂറുകണക്കിന് മരങ്ങളാണ് കാറ്റിലും മഴയിലും കടപുഴകി വീണത്. അതീവനാശനഷ്ടമുണ്ടായ സ്ഥലങ്ങളില്‍ മാത്രമാണ് വൈദ്യുതി ബന്ധം പുനസ്ഥാപിക്കാന്‍ കഴിയാതിരിക്കുന്നത്. ഇവിടങ്ങളില്‍ പ്രവൃത്തികള്‍ തുടരുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *