സ്‌കൂള്‍ കൗണ്‍സിലര്‍ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു

പത്തനംതിട്ട ജില്ലയില്‍ വനിതാശിശുവികസന വകുപ്പിന് കീഴിലുള്ള സ്‌കൂള്‍ കൗണ്‍സിലിംഗ് സെന്ററുകളില്‍ സ്‌കൂള്‍ കൗണ്‍സിലര്‍ ഒഴിവിലേക്ക്  കരാര്‍ അടിസ്ഥാനത്തില്‍ നിയമനം നടത്തുന്നതിന് നിശ്ചിത യോഗ്യതയുളള വനിതകളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. പ്രായം 18നും 40 നും ഇടയില്‍. അടിസ്ഥാന യോഗ്യത- അംഗീകൃത സര്‍വകലാശാലയില്‍ നിന്നും മെഡിക്കല്‍ ആന്റ് സൈക്കാര്‍ട്ടിക്ക് സോഷ്യല്‍ വര്‍ക്കില്‍ എം.എസ്.ഡബ്ല്യു അല്ലെങ്കില്‍ എം.എ/എം.എസ്.സി   സൈക്കോളജി അല്ലെങ്കില്‍ എം.എ/എം.എസ്.സി അപ്ലൈഡ് സൈക്കോളജി ഡിഗ്രി. കൗണ്‍സലിംഗില്‍ ആറു മാസത്തില്‍ കുറയാതെയുളള പ്രവര്‍ത്തിപരിചയം ഉണ്ടായിരിക്കണം. പ്രായം, വിദ്യാഭ്യാസ യോഗ്യത, പ്രവര്‍ത്തിപരിചയം എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പ്  സഹിതം ജൂണ്‍ 15ന് വൈകുന്നേരം അഞ്ചിന് മുന്‍പായി ജില്ലാ വനിതാ ശിശുവികസന ഓഫീസില്‍  അപേക്ഷ സമര്‍പ്പിക്കണം. ഈ തസ്തികയിലേക്ക് മുമ്പ് അപേക്ഷ സമര്‍പ്പിച്ചവര്‍ വീണ്ടും അപേക്ഷിക്കേണ്ടതില്ല.

അപേക്ഷ ഫോറത്തിന്റെ മാതൃകയ്ക്കും വിശദവിവരങ്ങള്‍ക്കും ജില്ലാ വനിതാ ശിശുവികസന ഓഫീസറുടെ കാര്യാലയം, കാപ്പില്‍ ആര്‍ക്കേഡ്, ഡോക്ടേഴ്‌സ് ലെയിന്‍, പത്തനംതിട്ട  എന്ന വിലാസത്തില്‍ ബന്ധപ്പെടാം. ഫോണ്‍:-0468 2966649

Leave Comment