49 തസ്തികകളില്‍ ഡോക്ടര്‍മാരെ നിയമിക്കാന്‍ ഇടപെടും: മന്ത്രി ഇ. ചന്ദ്രശേഖരന്‍

Spread the love

കാസര്‍കോട്: ജില്ലയില്‍ ഒഴിവുള്ള 49 തസ്തികകളില്‍ ഡോക്ടര്‍മാരെ നിയമിക്കുന്നത് സംബന്ധിച്ച് സര്‍ക്കാര്‍ തലത്തില്‍ ഇടപെടുമെന്ന് റവന്യു മന്ത്രി ഇ. ചന്ദ്രശേഖരന്‍ ജില്ലാതല കൊറോണ കോര്‍ കമ്മിറ്റി യോഗത്തില്‍ അറിയിച്ചു.

ജില്ലയിലെ മുഴുവന്‍ ചെക്ക് പോസ്റ്റുകളിലും പോലീസ് പരിശോധന കര്‍ശനമാക്കും.  ജില്ലയിലെ ഹാര്‍ബറുകള്‍  അടച്ചിടാനും മത്സ്യബന്ധനം പാടില്ലെന്നും തീരുമാനിച്ചു.

post

അതിഥി തൊഴിലാളികള്‍ക്കുള്ള കിറ്റ് അടിയന്തിരമായി വിതരണം ചെയ്യും. അവരുടെ പേര്, വിലാസം, ഫോണ്‍ നമ്പര്‍, ആധാര്‍ നമ്പര്‍ എന്നിവ ശേഖരിക്കും.

മഹാത്മ ഗാന്ധി ദേശീയ തൊഴിലുറപ്പ് പദ്ധതി തൊഴിലാളികളുടെ ജോലി തടസ്സപ്പെടുത്തരുത്. പരമാവധി അഞ്ച് തൊഴിലാളികളെ മാത്രമേ ഒരു പ്രവൃത്തി യില്‍ ഒരു സ്ഥലത്ത് വിനിയോഗിക്കാന്‍ പാടുള്ളൂ. ബീഡി തൊഴിലാളികളുടെ ജോലി തടസ്സപ്പെടുന്നില്ലെന്ന് ഉറപ്പുവരുത്തും.

  സര്‍ക്കാര്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ സമയബന്ധിതമായി തീര്‍പ്പാക്കും. പ്രവൃത്തി തടസ്സപ്പെടുന്നില്ലെന്ന് ഉറപ്പുവരുത്തും. ജില്ലയിലെ ആറ് ബ്ലോക്ക് പഞ്ചായത്തുകളിലേക്ക് അനുവദിച്ച ആംബുലന്‍സുകളുടെ പ്രവര്‍ത്തനം നടപ്പിലാക്കും. ജില്ലാ കളക്ടര്‍ ഡോ. ഡി. സജിത് ബാബു അധ്യക്ഷത വഹിച്ചു. ജില്ലാതല കോര്‍ കമ്മിറ്റി അംഗങ്ങള്‍ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *