ഗൈനക്കോളജി വിഭാഗം താത്ക്കാലികമായി മാറ്റും

                          

തിരുവനന്തപുരം:   പാറശ്ശാല താലൂക്കില്‍ കോവിഡ് രണ്ടാം തരംഗം രൂക്ഷമായ സാഹചര്യത്തില്‍ പാറശ്ശാല താലൂക്ക് ആശുപത്രിയില്‍ നിലവില്‍ അനുവദിച്ചിട്ടുള്ള കിടക്കകള്‍ക്കു പുറമേ 50 കിടക്കകളും അനുബന്ധ സംവിധാനങ്ങളും ഉടന്‍ സജ്ജമാക്കുമെന്ന് ജില്ലാ കളക്ടര്‍ ഡോ. നവ്‌ജ്യോത് ഖോസ അറിയിച്ചു. ഇവിടെ പൂര്‍ണമായും കോവിഡ് ആശുപത്രിയുടെ പ്രവര്‍ത്തനം ആരംഭിക്കുന്നതിന് ഗൈനക്കോളജി വിഭാഗം താത്ക്കാലികമായി നെയ്യാറ്റിന്‍കര ജനറല്‍ ആശുപത്രിയിലേക്ക് മാറ്റുന്നതിനുള്ള അനുമതി നല്‍കിയതായും കളക്ടര്‍ അറിയിച്ചു.

Leave Comment