മരണാനന്തര ചടങ്ങുകൾക്കായി നീക്കിവച്ച തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക്

ആലപ്പുഴ: ഭർത്താവിന്റെ മരണാനന്തര ചടങ്ങുകൾക്കായി നീക്കിവച്ച തുക ഭാര്യ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകി. വാക്‌സിൻ ചലഞ്ചിന്റെ ഭാഗമായാണ് മുഹമ്മ ഗ്രാമപഞ്ചായത്ത് പന്ത്രണ്ടാം വാർഡിൽ കളരിപ്പറമ്പ് വീട്ടിൽ തങ്കമ്മ 50,000 രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക്് നൽകിയത്. ഭർത്താവ് പുരുഷോത്തമൻ മരണമടഞ്ഞതിനെത്തുടർന്നു നടത്താനിരുന്ന ചടങ്ങുകൾക്കായി നീക്കിവച്ച തുകയാണ് ഭാര്യ തങ്കമ്മ, മക്കളായ ബിജു, അനി എന്നിവർ ചേർന്ന് അഡ്വ. എ.എം. ആരിഫ് എംപിക്ക് കൈമാറിയത്. പഞ്ചായത്ത് പ്രസിഡന്റ് സ്വപ്ന ഷാബു, വൈസ് പ്രസിഡന്റ് എൻ.ടി. റെജി, ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ നസീമ, മുൻ പഞ്ചായത്ത് പ്രസിഡന്റ് ജെ ജയലാൽ തുടങ്ങിയവർ സന്നിഹിതരായിരുന്നു

Leave Comment