റെജി പൂവത്തൂർ നിര്യാതനായി

ന്യൂയോർക്ക് : റാന്നി – ഈട്ടിച്ചുവട് പാലനിൽക്കുന്നതിൽ (പൂവത്തൂർ) വീട്ടിൽ പരേതരായ പി.വി. ജോർജിൻ്റെയും മറിയാമ്മ ജോർജിൻ്റെയും മകൻ മാത്യൂ ജോർജ് (56) (റെജി പൂവത്തൂർ,മുൻ അങ്ങാടി ഗ്രാമപഞ്ചായത്ത് അംഗം) നിര്യാതനായി.ഭാര്യ:റാന്നി – കീക്കൊഴൂർ കോനാട്ട് വീട്ടിൽ അന്നമ്മ മാത്യു (കൊച്ചുമോൾ പൂവത്തൂർ, അങ്ങാടി ഗ്രാമപഞ്ചായത്ത് അംഗം).

മക്കൾ: അലെൻ, അനീറ്റ, ആഷ്‌ലി (മൂവരും ഡാളസ്,യു എസ് എ)
മരുമകൾ: ജെയിൻ (ഡാളസ്)
കൊച്ചുമകൾ: ആവാ

സഹോദരങ്ങൾ: കുഞ്ഞുമോൾ (റാന്നി), ലീലാമ്മ (ന്യൂയോർക്ക്) മേരിക്കുട്ടി (മുക്കൂട്ടുതറ), വത്സമ്മ (ന്യൂയോർക്ക്),സോഫി (ഷിക്കാഗോ) റെനി (ന്യൂയോർക്ക്),പരേതനായ ബാബു.

2018 ൽ  ഹൂസ്റ്റൺ റാന്നി അസ്സോസിയേഷൻ (എച്ച് ആർഎ) റാന്നിയിൽ നടത്തിയ പ്രളയ ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ സജീവ നേതൃത്വം നൽകിയ ഇദ്ദേഹം  അമേരിക്കയിലുള്ള റാന്നി പ്രവാസികളുടെ ഉറ്റമിത്രവുമായിരുന്നു.റെജി പൂവത്തൂരിന്റെ അകാല വേർപാടിൽ ഹൂസ്റ്റൺ റാന്നി അസ്സോസിയേഷൻ (എച്ച് ആർഎ), ഫ്രണ്ട്സ് ഓഫ് റാന്നി യുഎസ്എ തുടങ്ങിയ സംഘടനകൾ അനുശോചിച്ചു.

മനുഷ്യസ്നേഹിയായിരുന്ന റെജി ‘ഫ്രണ്ട്സ് ഓഫ് ഈട്ടിച്ചുവട്’ എന്ന സംഘടനയിൽ കൂടിയും പഞ്ചായത്ത് അംഗമെന്ന നിലയിലും നടത്തി വന്നിരുന്ന നിരവധി ജീവകാരുണ്യ പ്രവർത്തനങ്ങൾ ശ്‌ളാഘനീയമാണ്.

ശവസംസ്കാരം റാന്നി ഈട്ടിച്ചുവട് നസ്‌റേത്ത് മാർത്തോമാ ദേവാലയത്തിൽ പിന്നീട്.

കൂടുതൽ വിവരങ്ങൾക്ക്,

ജോൺ തോമസ് (രാജു- ന്യൂയോർക്ക്) – 516 326 8693
വർഗീസ് ചെറിയാൻ (കൊച്ചുമോൻ – ന്യൂയോർക്ക്) 718 370 2182
ബിനിൽ  (ഇന്ത്യ) – 91 828 174 0555

റിപ്പോർട്ട്  : ജീമോന്‍  റാന്നി.

Leave Comment