2396 അതിഥി തൊഴിലാളികൾക്ക് ഭക്ഷ്യക്കിറ്റ് നൽകി

Spread the love

ആലപ്പുഴ: സംസ്ഥാനത്ത് ലോക്ക്ഡൗൺ ഏർപ്പെടുത്തിയ സാഹചര്യത്തിൽ ഇതുവരെ ജില്ലയിലെ 2396 അതിഥി തൊഴിലാളികൾക്ക് ഭക്ഷ്യകിറ്റ് നൽകി. ആദ്യഘട്ടത്തിൽ 2835 ഭക്ഷ്യ കിറ്റുകളാണ് വിതരണം ചെയ്യുന്നത്.
അഞ്ചു കിലോ അരി, കടല, ആട്ട, സൺഫ്‌ളവർ ഓയിൽ, ഉപ്പ്, സവാള, കിഴങ്ങ്, തുവര പരിപ്പ്, മുളകുപൊടി, അഞ്ചു മാസ്‌ക് തുടങ്ങി 10 ഇനം ആവശ്യസാധനങ്ങളടങ്ങുന്ന കിറ്റാണ് സിവിൽ സപ്ലൈസ് മുഖേന ലേബർ ഓഫീസിൽ നിന്നു വിതരണം ചെയ്യുന്നത്. രണ്ടാംഘട്ട വിതരണം ഉടൻ ആരംഭിക്കുമെന്നും രണ്ടാം ഘട്ടത്തിൽ 7956 പേർക്കാണ് കിറ്റുകൾ നൽകുന്നതെന്നും ജില്ലാ ലേബർ ഓഫീസർ എം.എസ്. വേണുഗോപാൽ അറിയിച്ചു. അതിഥി തൊഴിലാളികൾക്കായി 24 മണിക്കൂറും പ്രവർത്തിക്കുന്ന കോൾ സെന്ററും ജില്ല ലേബർ ഓഫീസിൽ പ്രവർത്തിക്കുന്നുണ്ട്. ഫോൺ: 04772253515, 9207420949.

Leave a Reply

Your email address will not be published. Required fields are marked *