സത്യപ്രതിജ്ഞ തത്സമയം കാണാന്‍ സൗകര്യം

                                   

തിരുവനന്തപുരം : പിണറായി വിജയന്‍ സര്‍ക്കാരിന്റെ സത്യപ്രതിജ്ഞാച്ചടങ്ങ് കേരള സര്‍ക്കാര്‍ വെബ്സൈറ്റിലൂടെയും സാമൂഹികമാധ്യമങ്ങളിലൂടെയും ലൈവായി കാണുന്നതിന് ഇന്‍ഫര്‍മേഷന്‍ പബ്ളിക് റിലേഷന്‍സ് വകുപ്പ് സൗകര്യമൊരുക്കുന്നു. മേയ് 20 പകല്‍ 3.30നു നടക്കുന്ന സത്യപ്രതിജ്ഞ കേരള ഗവണ്‍മെന്റ് ഫേസ്ബുക്ക് പേജ് (facebook.com/keralainformation), മുഖ്യമന്ത്രിയുടെ ഫേസ്ബുക്ക് പേജ് (facebook.com/CMOkerala), ഐപിആര്‍ഡി കേരള യു ട്യൂബ് ചാനല്‍ (youtube.com/iprdkerala), കേരളസര്‍ക്കാര്‍ വെബ്സൈറ്റ് (kerala.gov.in) പി.ആര്‍.ഡി ലൈവ് മൊബൈല്‍ ആപ്പ് എന്നിവ വഴി വീക്ഷിക്കാനാകും.

Leave Comment