റോഷി അഗസ്റ്റിനേയും ജയരാജിനെയും പ്രവാസി കേരളാ കോണ്‍ഗ്രസ് അഭിനന്ദിച്ചു : ജോയിച്ചന്‍ പുതുക്കുളം

Spread the love
Picture
ചിക്കാഗോ: കേരളത്തിന്റെ പുതിയ ജലവിഭവ മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത്  അധികാരമേറ്റ റോഷി അഗസ്റ്റിനെ പ്രവാസി കേരളാ കോണ്‍ഗ്രസ് ചിക്കാഗോ യൂണിറ്റ് അഭിനന്ദിച്ചു . ഒപ്പം ഗവണ്മെന്റ് ചീഫ് വിപ് ആയി തെരഞ്ഞെടുക്കപ്പെട്ട ഡോ. എന്‍. ജയരാജിനെയും പ്രവാസി കേരളാ കോണ്‍ഗ്രസ് അഭിനന്ദിച്ചു
.ഭരണ മികവ് തെളിയിക്കുവാന്‍ ഏറെ സാധ്യതകള്‍ ഉള്ള വകുപ്പ് ആണ് ജലവിഭവ വകുപ്പ് .നിരവധി  മഹാരഥന്മാര്‍ ഭരിച്ചിട്ടുള്ള ഈ വകുപ്പ് റോഷിയുടെ കൈകളില്‍ ഭദ്രമായിരിക്കുമെന്ന് പ്രവാസി കേരളാ കോണ്‍ഗ്രസ് പ്രത്യാശ പ്രകടിപ്പിച്ചു . ജോസ് കെ മാണിയുടെ നേതൃത്വത്തില്‍ കേഡര്‍ സ്വഭാവത്തോടുകൂടി  എല്‍ഡിഎഫ് സര്‍ക്കാരിന്റെ കരുത്തായി വളര്‍ന്നു കൊണ്ടിരിക്കുന്ന കേരളാ കോണ്‍ഗ്രസ് എന്ന മഹാപ്രസ്ഥാനത്തിന്റെ പുരോഗമന പരമായ എല്ലാ പ്രവര്‍ത്തനങ്ങള്‍ക്കും പ്രവാസി കേരളാ കോണ്‍ഗ്രസ് പിന്തുണ വാഗ്ദാനം ചെയ്തു.

പ്രവാസി കേരളാ കോണ്‍ഗ്രസിന് വേണ്ടി നേതാക്കളായ ജെയ്ബു കുളങ്ങര , മാത്തുക്കുട്ടി ആലുപറമ്പില്‍ , ഫ്രാന്‍സിസ് കിഴക്കേക്കുറ്റ് എന്നിവര്‍ റോഷി അഗസ്റ്റിനെയും ഡോ . ജയരാജിനേയും ഫോണില്‍ ബന്ധപ്പെട്ട് ആശംസകള്‍ അറിയിച്ചു .

 

റിപ്പോർട്ട്  : ജോയിച്ചൻപുതുക്കുളം

Leave a Reply

Your email address will not be published. Required fields are marked *