ഹംഗർ ഹണ്ട് അമേരിക്ക പ്രവർത്തനോദ്ഘാടനം ഫാ. ഡേവിസ് ചിറമേൽ നിർവഹിക്കുന്നു

Spread the love

Picture

അനാഥരും ക്ലേശിതരും ദരിദ്രരുമായ നമ്മുടെ സഹോദരങ്ങളുടെ വിശപ്പകറ്റുവാൻ വൺ ഡേ വൺ മീൽ എന്ന പദ്ധതിയുമായി കേരള ജയിൽ വകുപ്പും, വൈ എം സി എ യുമായി ചേർന്ന് ലോകമെമ്പാടുമുള്ള മലയാളികളെ ഏകോപിപ്പിച്ചു നടക്കുന്ന മഹദ് സംരംഭത്തിൽ ഹംഗർ ഹണ്ട് യൂ എസ് എ എന്ന പേരിൽ അമേരിക്കയിലെ ഇന്ത്യ കത്തോലിക് അസോസിയേഷനും (ICAA) ഇന്ത്യൻ കൾചറൽ അസോസിയേഷൻ ഓഫ് വെസ്റ്റ്ചെസ്റ്ററും (ICAW) ഒത്തുചേരുന്ന പരിപാടിയുടെ ഉദ്ഘാടനം മെയ് 28-നു വൈകിട്ട് ഒൻപതു മണിക്ക് സൂമിലൂടെ ഫാദർ ഡേവിസ് ചിറമേൽ നിർവഹിക്കും.

ഇന്ത്യയിലും കേരളത്തിലും വർദ്ധിച്ചുവരുന്ന കോവിഡ് മഹാമാരിയെ പ്രതിരോധിക്കുവാനും, കേരളാ ഗവർമെന്റ് നടത്തുന്ന എല്ലാം പ്രവർത്തനങ്ങൾക്കും പിന്തുണ അർപ്പിച്ചുകൊണ്ടും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിലേക്കു ഒരു കോടി രുപാ സംഭാവന നൽകി ഫാദർ ഡേവിസ് ചിറമേൽ മാതൃകയായി. ജീവകാരുണ്യ മേഖലയിൽ ഇന്ത്യൻ കിഡ്‌നി ഫൗണ്ടേഷനും ഫാദർ ചിറമേലും നടത്തുന്ന എല്ലാം നല്ല പ്രവർത്തനങ്ങൾക്കു പിന്തുണ നൽകുവാനും അമേരിക്കൻ സംഘ്‌ടനകൾ തീരുമാനിച്ചു.

ഹംഗർ ഹണ്ട് യൂ എസ് എ യും ഫാദർ ഡേവിസ് ചിറമേലും കൈകോർത്തു പിടിച്ചുകൊണ്ടു നടത്തുന്ന പരിപാടിയിലെ മീറ്റിങ്ങിലേക്കു അമേരിക്കയിലെ എല്ലാ സംഘ്ടനകളേയും വ്യക്തികളെയും സ്വാഗതം ചെയ്യുന്നു. ഫാദർ ചിറമേലുമായി സംസാരിക്കുവാനും, ഇതിന്റെ പ്രവർത്തനങ്ങൾ കൂടുതൽ മനസിലാക്കുവാനും യോഗത്തിൽ കഴിയുമെന്നും സംഘ്ടനാ നേതാക്കൾ അറിയിച്ചു

മഹാമാരിയിലൂടെ കേരളം കടന്നു പോകുമ്പോൾ അമേരിക്കൻ മലയാളികളും കേരളാ ജനതയും ഒത്തൊരുമിച്ചു പ്രവർത്തിക്കാൻ ഫാദർ ഡേവിസ് ചിറമേൽ നേതൃത്വം കൊടുക്കുന്ന പരിപാടിക്ക് നമ്മുക്കും പങ്കുചേരാം.

Date: May28th, 9.00 PM EST Zoom Meeting ID: 538 633 5354 Passcode: 2021

ഇന്ത്യ കത്തോലിക് അസോസിയേഷൻ പ്രസിഡന്റ് ലിജോ ജോൺ, ഇന്ത്യൻ കൾചറൽ അസോസിയേഷൻ ഓഫ് വെസ്റ്റ്ചെസ്റ്റർ പ്രസിഡന്റ് ജോസ് മലയിൽ എന്നിവർ എല്ലാവരെയും പരിപാടിയിലേക്ക് സ്വാഗതം ചെയ്തു.

Author

Leave a Reply

Your email address will not be published. Required fields are marked *