കളമശേരി ഗവ.മെഡിക്കൽ കോളേജിന് ഓക്സിജൻ കോൺസെൻട്രേറ്ററുകൾ കൈമാറി

Spread the love

Kalamassery Medical College incident The director of the health education department has started investigation

എറണാകുളം  : കളമശ്ശേരി ഗവ.മെഡിക്കൽ കോളേജിനുള്ള 25  ഓക്സിജൻ  കോൺസെൻട്രേറ്ററുകൾ ഹിൻഡാൽകോ ഇൻഡസ്ട്രീസ് ലിമിറ്റഡ്  വ്യവസായ – നിയമ വകുപ്പ് മന്ത്രി പി രാജീവിന് കൈമാറി.  ഹിൻഡാൽകോ ഇൻഡസ്ട്രീസ് ലിമിറ്റഡ് ഓപ്പറേഷൻസ്  സീനിയർ പ്രസിഡന്റ്  ബി അരുൺകുമാറാണ് മന്ത്രിക്കു ഉപകാരണങ്ങൾ കൈമാറിയത് .

P. Rajeev

ആദിത്യ ബിർള ഗ്രൂപ്പിന്റെ ഏലൂരിലെ ഹിൻഡാൽകോ ഇൻഡസ്ട്രീസ്  സാമൂഹ്യപ്രതിബദ്ധത ഫണ്ട് ഉപയോഗിച്ച് വിദേശത്തു നിന്നും ഇറക്കുമതി ചെയ്ത ആധുനിക ഓക്സിജൻ കോൺസെൻട്രേറ്ററുകളാണ്  മെഡിക്കൽ കോളേജിന് നൽകിയത് . മെഡിക്കൽ കോളേജ് അഡ്മിനിസ്ട്രേറ്റീവ് ബ്ലോക്കിൽ  നടന്ന  ചടങ്ങിൽ ജില്ലാ കളക്ടർ എസ് സുഹാസ് , ഹിൻഡാൽകോ ഇൻഡസ്ട്രീസ് ലിമിറ്റഡ്  എഛ് ആർ  ഹെഡ്  പി വി മനോജ്, അലൂമിനിയം ഫാക്ടറീസ്  വർക്കേഴ്സ് യൂണിയൻ പ്രസിഡന്റ് കെ എൻ ഗോപിനാഥ് , സെക്രട്ടറി അഡ്വ മുജീബ് റഹ്‌മാൻ , ഏലൂർ നഗരസഭാ അധ്യക്ഷൻ എ ഡി സുജിൽ, മെഡിക്കൽ കോളേജ്  പ്രിൻസിപ്പൽ ഡോ ഫത്താഹുദ്ധീൻ, സൂപ്രണ്ട് ഡോ ഗീത നായർ , ആർ എം ഒ ഡോ ഗണേഷ് മോഹൻ എന്നിവർ സന്നിഹിതരായിരുന്നു .

Leave a Reply

Your email address will not be published. Required fields are marked *