കേരളാ റോയല്‍സ് പ്രീമിയര്‍ ലീഗ് 20/20 ക്രിക്കറ്റ് ടൂര്‍ണമെന്റ് ജൂലൈ മുതല്‍ – മാര്‍ട്ടിന്‍ വിലങ്ങോലില്‍

Spread the love

Picture

ഡാളസ്: കേരളാ റോയല്‍സ് സ്‌പോര്‍ട്‌സ് ക്‌ളബ് ഡാലസിന്റെ ആഭിമുഖ്യത്തില്‍ ഡാലസില്‍ നടക്കുന്ന നാലാമത് കേരളാ റോയല്‍സ് പ്രീമിയര്‍ ലീഗ് (കെപിഎല്‍) ട്വന്റി 20 ടൂര്ണമെന്റ് ജൂലൈ 10 നു തുടങ്ങും. നോര്‍ത്ത് ടെക്‌സാസ് ക്രിക്കറ്റ് അസോസിയേഷന്‍(ചഠഇഅ), ഡാലസ് ക്രിക്കറ്റ് ലീഗ് (ഉഇഘ) തുടങ്ങി മേജര്‍ ലീഗുകളിലെ ടീമുകളില്‍ നിന്നും മലയാളി കളിക്കാരെ വിവിധ ടീമുകളിലേക്കു ബിഡ് ചെയ്തു ഐ.പി.എല്‍ മോഡലിലാണ് മത്സരങ്ങള്‍ സംഘടിപ്പിക്കുക. പ്ലയേഴ്‌സ് ഡ്രാഫ്റ്റിങ് ഈ മാസം 15 നു നടന്നതായി സംഘാടകര്‍ അറിയിച്ചു .
Picture2
8 ടീമുകളിലായി 150 കളിക്കാര്‍ ടൂര്ണമെറ്റില്‍ പങ്കെടുക്കും. ഫൈനല്‍ മത്സരങ്ങള്‍ ആഗസ്റ്റ് അവസാനം നടക്കും. മെസ്കീറ്റ്, ഗാര്‍ലാന്‍ഡ്, മക്കിനി സിറ്റികളിലെ ക്രിക്കറ്റ് ഗ്രൗണ്ടുകളിലായാണ് മത്സരങ്ങള്‍ ക്രമീകരിച്ചിരിക്കുന്നത്. ഹിമാലയന്‍ വാലി ഫുഡ്‌സ് ഈ വര്‍ഷത്തെ ടൂര്‍ണമെറ്റിന്‍റെ ഇവന്‍റ് സ്‌പോണ്‍സറും ഡിസോട്ടോ ഫാമിലി ഡെന്റിസ്ട്രി ടൈറ്റില്‍ സ്‌പോണ്‍സറും ആണ്.

പങ്കെടുക്കുന്ന ടീമുകള്‍ :

ജയന്‍ വറുഗീസ് റിയല്‍ട്ടര്‍ സ്‌പോണ്‍സര്‍ ചെയ്യുന്ന കേരളാ ലെജന്ഡ്‌സ് റൈറ്റ് ഡിസ്കവറി സ്‌പോണ്‍സര്‍ ചെയ്യുന്ന കേരള ഫൈറ്റേഴ്‌സ് ദി കറി ലീഫ് ഇന്ത്യന്‍ കുസീന്‍ സ്‌പോണ്‍സര്‍ ചെയ്യുന്ന കേരളാ കിങ്‌സ് അലീഗ്രിയ ക്ലിനിക് സ്‌പോണ്‍സര്‍ ചെയ്യുന്ന കേരളാ ഗ്ലാഡിയേറ്റേഴ്‌സ് വെല്‍ത്ത് വേവ് സ്‌പോണ്‍സര്‍ ചെയ്യുന്ന കേരളാ സ്പാര്‍ട്ടന്‍സ് ജോജോ കാര്‍ റിപ്പയേഴ്‌സ് സ്‌പോണ്‍സര്‍ ചെയ്യുന്ന കേരളാ കോബ്രാസ് അവാന്റ് ഇന്‍ഷുറന്‍സ് സ്‌പോണ്‍സര്‍ ചെയ്യുന്ന കേരളാ ഈഗിള്‍സ്എ എം ആര്‍ റീമോഡലിംഗ് സ്‌പോണ്‍സര്‍ ചെയ്യുന്ന കേരളാ ടൈറ്റാനിക്

കൂടുതല്‍ വിവരങ്ങള്‍ക്ക്: സ്റ്റാന്‍ലി ജോണ്‍ (214 454 9228), വിന്നി ഫിലിപ്പ് (972 341 7415), ധനേഷ് ജി (682 216 9236 )

ജോയിച്ചൻപുതുക്കുളം

Leave a Reply

Your email address will not be published. Required fields are marked *