മൂന്നുവയസ്സുകാരന്റെ വെടിയേറ്റ് 2 വയസ്സുകാരിക്ക് ഗുരുതര പരിക്ക്; രണ്ടു യുവാക്കള്‍ അറസ്റ്റില്‍ – പി.പി. ചെറിയാന്‍

Spread the love

Picture

ഫ്‌ളോറിഡ: കിടക്കയില്‍ നിന്നും ലഭിച്ച തോക്കെടുത്ത് കളിക്കുന്നതിനിടയില്‍ മൂന്നുവയസ്സുകാരന്‍ അബദ്ധത്തില്‍ വെടിയുതിര്‍ത്തതിനെ തുടര്‍ന്ന് സഹോദരി 2 വയസ്സുകാരിക്ക് ഗുരുതരപരിക്ക്.

സംഭവത്തില്‍ 2 യുവാക്കള്‍ക്കെതിരെ പോലീസ് കേസ്സെടുത്തു മെയ് 21 വെള്ളിയാഴ്ച വീട്ടിലിരുന്ന മൂന്നു യുവാക്കള്‍ എന്‍.ബി എ മല്‍സരങ്ങള്‍ വീക്ഷിക്കുന്നതിനിടയിലായിരുന്നു സംഭവം.വെടിയുടെ ശബ്ദം കേട്ട് ഓടിയെത്തിയ യുവാക്കള്‍ മാറില്‍ വെടിയേറ്റ കുട്ടിയേയും വാരിയെടുത്ത് വാഹനത്തില്‍ ആശുപത്രിയിലേക്ക് പോകുന്നതിനിടയില്‍ അപകടത്തില്‍പെട്ടു. അതുവഴി വന്ന മറ്റൊരാളാണ് കുട്ടിയെ ആശുപത്രിയില്‍ എത്തിച്ചത്. അടിയന്തിര ശസ്ത്രക്രിയയ്ക്കു വിധേയയായ കുട്ടി ഗുരുതാവസ്ഥയില്‍ തുടരുന്നു.

സംഭവത്തെ തുടര്‍ന്ന് വീട്ടിലെത്തി പരിശോധന നടത്തിയ പോലീസ് അവിടെ നിന്നും കഞ്ചാവും മയക്കുമരുന്നും കണ്ടെടുത്തു.കെവോന്റ് വിന്‍സണ്‍ (23) വീട്ടിലേക്ക് കൊണ്ടുവന്ന തോക്ക് അലക്ഷ്യമായി കിടക്കയുടെ തലയിണയ്ക്കടിയില്‍ വെക്കുകയായിരുന്നു. അവിടെ നിന്നാണ് കുട്ടിക്ക് തോക്ക് ലഭിച്ചത്.

വീടിന്റെ ഉടമസ്ഥന്‍ ചാഡ് ബറീന്‍ ( 24 ) മറ്റു നിരവധി കേസ്സുകളില്‍ പ്രതിയായിരുന്നു. ഇരുവര്‍ക്കുമെതിരെ കഞ്ചാവ് മയക്കുമരുന്ന് എന്നിവ കൈവശം വെച്ചതിനും തോക്ക് അലക്ഷ്യമായി വീടിനകത്തു വെച്ചതിനും കേസ്സെടുത്തു.ഇരുവരും പോലീസുമായി സഹകരിക്കുന്നതായി പോര്‍ക്ക് കൗണ്ടി ഷെരീഫ് ഓഫീസ് പറഞ്ഞു.

സംഭവം നടക്കുമ്പോള്‍ കുട്ടികളുടെ അമ്മ വീട്ടില്‍ ഉണ്ടായിരുന്നില്ല. മനപൂര്‍വം സംഭവിച്ചതാണിതെന്ന് വിശ്വസിക്കുന്നില്ലയെന്നും ഫ്‌ളോറിഡാനിയമ്മന്‍ സരിച്ചു ഇത്തരം സംഭവങ്ങളില്‍ ഏഴു ദിവസങ്ങള്‍ക്കു ശേഷമേ അറസ്റ്റ് ഉണ്ടാകൂ എന്നും ഷെറിഫ് ഓഫീസ് അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *