എ.ടി. തോമസ് (പൊടിക്കുഞ്ഞ്-80) അന്തരിച്ചു

Spread the love

Picture

ഹില്‍സ്‌ബൊറോ, ന്യുജെഴ്‌സി: ഇലന്തൂര്‍ ആന്റിശേരില്‍ (പാറപ്പുഴ കുടുംബം) പരേതരായ ചാക്കോ തോമസിന്റെയും ഏലിയാമ്മയുടെയും പുത്രന്‍ എ.ടി. തോമസ് (പൊടിക്കുഞ്ഞ്-80) അന്തരിച്ചു.

ഭാര്യ മോനി തോമസ്. മക്കള്‍: അനിറ്റ മാത്യു, എല്‍സ ജോര്‍ജ്, ബിനു തോമസ്. മരുമകന്‍: മാത്യു ജോര്‍ജ്. കൊച്ചുമക്കള്‍: ആഷ്‌ലി മാത്യു, ജോനഥന്‍ ജോര്‍ജ്, അലന്‍ മാത്യു.

സഹോദരരില്‍ തങ്കമ്മ തോമസ്, ചിന്നമ്മ തോമസ് എന്നിവരൊഴികെയുള്ളവര്‍ നിര്യാതരായി. ഫോമാ നേതാവ് മോന്‍സി വര്‍ഗീസ് സഹോദരീ ഭര്‍ത്തവാണ്.

പൊതുദര്‍ശനം: മെയ് 25 ചൊവ്വ വൈകിട്ട് 5 മുതല്‍ 8 വരെ സെന്റ് ബസേലിയോസ് ഗ്രിഗോറിയോസ് ഓര്‍ത്തഡോക്‌സ് ചര്‍ച്ച്, 9 മെര്‍സര്‍ അവന്യു, നോര്‍ത്ത് പ്ലെയിന്‍ഫീല്‍ഡ്, ന്യു ജെഴ്‌സി-07060

സംസ്‌കാര ശുശ്രൂഷ മെയ് 26 ബുധന്‍ രാവിലെ 10 മണി : സെന്റ് ബസെലിയോസ് ഗ്രിഗോറിയോസ് ഓര്‍ത്തഡോക്‌സ് ചര്‍ച്ച്.

സംസ്‌കാരം റിസറക്ഷന്‍ സെമിത്തേരി, 899 ഈസ്റ്റ് ലിങ്കണ്‍ അവന്യു, പിസ്‌കാറ്റവേ, ന്യു ജെഴ്‌സി-08854

ജോയിച്ചൻപുതുക്കുളം.

Leave a Reply

Your email address will not be published. Required fields are marked *