സ്‌ക്വാഡ് പരിശോധന: 175 സ്ഥാപനങ്ങള്‍ക്ക് പിഴ

                         

കൊല്ലം: കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ജില്ലാ കലക്ടര്‍ ബി. അബ്ദുല്‍ നാസറിന്റെ നിര്‍ദ്ദേശപ്രകാരം നടത്തുന്ന താലൂക്ക്തല സ്‌ക്വാഡ് പരിശോധനയില്‍ ഇന്നലെ (മെയ് 24) 175 സ്ഥാപനങ്ങള്‍ക്ക് പിഴ ചുമത്തി. ഇതില്‍ 148 കേസുകളും കൊട്ടാരക്കരയിലാണ്. പുത്തൂരില്‍ മാത്രം 23 കേസുകള്‍ ഉണ്ട്. തഹസീല്‍ദാര്‍ എസ്. ശ്രീകണ്ഠന്‍ നായര്‍, ഡെപ്യൂട്ടി തഹസീല്‍ദാര്‍ മിനി, സെക്ടറല്‍ മജിസ്‌ട്രേറ്റുമാര്‍ തുടങ്ങിയവര്‍ പരിശോധനയില്‍ പങ്കെടുത്തു.
കരുനാഗപ്പള്ളി, ക്ലാപ്പന, ഓച്ചിറ,തഴവ, ചവറ എന്നിവിടങ്ങളില്‍ സെക്ടറല്‍ മജിസ്ട്രേറ്റുമാര്‍ നടത്തിയ പരിശോധനയില്‍ 123 കോവിഡ് മാനദണ്ഡ ലംഘനങ്ങള്‍ കണ്ടെത്തുകയും 11 എണ്ണത്തിന് പിഴ ഈടാക്കുകയും ചെയ്തു.
കുന്നത്തൂരില്‍ തഹസീല്‍ദാര്‍ എം. നിസാമിന്റെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയില്‍ 123 കേസുകള്‍ക്ക് താക്കീത് നല്‍കുകയും 16 പേര്‍ക്ക് പിഴ ചുമത്തുകയും ചെയ്തു.
പത്തനാപുരം ടൗണ്‍, പിടവൂര്‍ എന്നിവിടങ്ങളില്‍ ഡെപ്യൂട്ടി തഹസീല്‍ദാര്‍ ജോണ്‍ പ്രിന്‍സിന്റെ നേതൃത്വത്തില്‍ നടന്ന പരിശോധനയില്‍ എട്ടു കേസുകള്‍ക്ക് താക്കീത് നല്‍കി. പുനലൂരില്‍ ഡെപ്യൂട്ടി തഹസീല്‍ദാര്‍ വിജയലക്ഷ്മിയുടെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയില്‍ 13 പേര്‍ക്ക് താക്കീത് നല്‍കി. തിങ്കള്‍കരിക്കം, കുളത്തുപ്പുഴ, ചോഴിയക്കോട്, കടമങ്കോട് എന്നിവിടങ്ങളിലാണ് പരിശോധന നടന്നത.്

Leave Comment